city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ഷേത്ര ഉല്‍സവത്തിനിടെ സി പി എം-ബി ജെ പി സംഘര്‍ഷം; രണ്ടുപേര്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 07/12/2016) പരവനടുക്കം തലക്ലായി ക്ഷേത്ര ഉല്‍സവത്തിനിടെ സി പി എം-ബി ജെ പി സംഘര്‍ഷം. ചൊവ്വാഴ്ച വൈകിട്ട് പരവനടുക്കം തലക്ലായി ക്ഷേത്ര ഉല്‍സവപറമ്പിലാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ഷേത്ര ഉല്‍സവത്തിനിടെ സി പി എം-ബി ജെ പി സംഘര്‍ഷം; രണ്ടുപേര്‍ ആശുപത്രിയില്‍

ചൊവ്വാഴ്്ച വൈകിട്ട് 5.30 മണിയോടെയാണ് ക്ഷേത്ര പരിസരത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സി പി എം പ്രവര്‍ത്തകനായ പെരുമ്പള കക്കണയിലെ വിപിന്‍കുമാര്‍, ബി ജെ പി പ്രവര്‍ത്തകനായ മേല്‍പറമ്പിലെ അനില്‍കുമാര്‍ എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്.  വിപിന്‍കുമാറിന്റെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ ശ്രീനി, നവീന്‍, നിധിന്‍, വൈശാഖ്, ഹരി, മിഥുന്‍ എന്നിവര്‍ക്കെതിരെയും അനില്‍കുമാറിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ വിപിന്‍, ഉണ്ണികൃഷ്ണന്‍, മനോജ്, രതീഷ്, രഞ്ജിത്, രാജേഷ്, അനുരാഗ്, ബബനീഷ് എന്നിവര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

പരവനടുക്കത്തും പരിസരങ്ങളിലും സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ സംഘട്ടനമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് തലക്ലായി ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിയ തങ്ങളെ ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് വിപിന്‍കുമാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിപിന്‍കുമാര്‍ ചുവന്ന മുണ്ട് ധരിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അക്രമം. താനും മറ്റ് ബി ജെ പി പ്രവര്‍ത്തകരും ഉല്‍സവസ്ഥലത്തെ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ വിപിന്റെ നേതൃത്വത്തില്‍ വന്ന സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് അനില്‍കുമാറിന്റെ പരാതിയിലുള്ളത്. പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

Keywords:  Clash between CPM-BJP workers, Clash, BJP, CPM, Attack, Assault, Case, Complaint, Injured

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia