അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു
Dec 9, 2016, 10:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/12/2016) രാഷ്ട്രീയ അക്രമം ഉള്‍പെടെ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് സൗത്ത് മൂവാരിക്കുണ്ടിലെ രാജനെ(40)യാണ് ശനിയാഴ്ച രാത്രി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട് സൗത്തിലും പരിസരങ്ങളിലും നടന്ന രാഷ്ട്രീയ അക്രമം ഉള്‍പെടെ അഞ്ച് കേസുകളില്‍ പ്രതിയായ രാജന്‍ പ്രദേശത്തെ സൈ്വര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്നും അക്രമകേസുകളില്‍ ജാമ്യത്തിലിറങ്ങിയാല്‍ കോടതിയുടെ ജാമ്യവ്യവസ്ഥപോലും ലംഘിച്ചുകൊണ്ട് അക്രമങ്ങളില്‍ ഏര്‍പെടുകയാണെന്നും ഈ സാഹചര്യത്തിലാണ് ഗുണ്ടാ അക്രമണങ്ങള്‍ കര്‍ശനമായി തടയുന്നതിനുള്ള നിയമമായ കാപ്പ ചുമത്തിയതെന്നും പോലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് സൗത്തില്‍ നടന്ന രണ്ട് അക്രമ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജനെ കോടതി റിമാണ്ട് ചെയ്തിരുന്നു. കര്‍ശന വ്യവസ്ഥകളോടെ രാജന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഈകേസില്‍ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ രാജന്‍ തയ്യാറാകാത്തതിനെതുടര്‍ന്ന് കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കോടതി വാറണ്ട് പ്രകാരം രാജനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കാപ്പചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Keywords: Kanhangad, Arrest, Kasaragod, Kerala, BJP, KAPPA, BJP Worker, BJP volunteer arrested under KAPPA