നോട്ടു നിരോധനം: എന്‍ഡിഎ വിശദീകരണ പൊതുയോഗം സിപിഎം അലങ്കോലമാക്കി, ബിജെപി എസ്.എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അടക്കം 10 പേര്‍ ആശുപത്രിയില്‍, എസ് ഐക്കും പരിക്ക്
Dec 21, 2016, 19:45 IST
ചീമേനി: (www.kasargodvartha.com 21/12/2016)നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഇടത് വലത് മുന്നണികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ എന്‍ഡിഎ ചീമേനി ടൗണില്‍ സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം സിപിഎം അലങ്കോലമാക്കിയതായി പരാതി. അതേസമയം സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാരോപിച്ച് ബിജെപി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അടക്കം 10 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ ചീമേനി എസ് ഐ ബി. ശ്രീധരന് കൈക്ക് പരിക്കേറ്റു.
അഡ്വ. പി.സുധീര്‍(45) നെ കൂടാതെ ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം ഭാസ്‌കരന്‍(60), വൈസ് പ്രസിഡണ്ട് രാജീവന്‍ ചിമേനി(45), മണ്ഡലം ജനറല്‍ സെക്രട്ടറി പി യു വിജയകുമാര്‍(45), പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രന്‍ ചീമേനി(55), ജില്ലാ കമ്മറ്റിയംഗം ടി ടി രാമചന്ദ്രന്‍(45), കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സുരേഷ് ബാബു, രാഘവന്‍ ചീമേനി(65) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. പട്ടിക ജാതി- പട്ടിക വര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. ബി. സുധീര്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ കൂക്കിവിളിക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തത്. ഇതോടെ എന്‍ഡിഎ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ കൂട്ടം കൂടി നിന്നവരെ തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് എസ് ഐയുടെ കൈക്ക് പരിക്കേറ്റത്. പിന്നീട് ഇവരെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. പിന്നീട് പൊതുയോഗം അവസാനിപ്പിച്ച് നേതാക്കളും പ്രവര്‍ത്തകരും മടങ്ങുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം.
നോട്ട് നിരോധനവും നരേന്ദ്രമോഡി എടുത്ത ശക്തമായ നിലപാടും വിശദീകരിക്കുന്നതില്‍ അസഹിഷ്ണുതരായ സിപിഎം പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി അക്രമം നടത്തുകയായിരുന്നുവെന്ന് സുധീര്‍ പറഞ്ഞു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala, cheemeni, Attack, Assault, hospital, BJP, BJP-CPM clash in Cheemeni.