ആഇശയുടെ മരണം: മൊബൈലിലേക്ക് വന്ന കോളുകളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി
Dec 1, 2016, 12:00 IST
ബദിയടുക്ക: (www.kasargodvartha.com 01/12/2016) ബദിയടുക്ക ഏത്തടുക്കയിലെ അംഗണ്‍വാടി അധ്യാപികയായ ആഇശ (30) വിഷം കഴിച്ചു മരിച്ച സംഭവത്തില്‍ ആഇശയുടെ മൊബൈലിലേക്ക് വന്ന കോളുകളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മരണത്തിന് ഒരുമാസം മുമ്പ് വരെ വന്ന കോളുകള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും അതിനു ശേഷം മേലധികാരികളുടെ നിര്‍ദേശത്തോടെ ചോദ്യം ചെയ്യാനുള്ളവരെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആഇശയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ടിന്റെയും കുടുംബത്തിന്റെയും പീഡനവും ഭീഷണിയും മൂലമാണ് ആഇശ ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ മാതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.
Related News:
അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ അന്വേഷണം വേണം; മാതാപിതാക്കള്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി, കാരണക്കാരിയെന്ന ആരോപണത്തിന് വിധേയായ പഞ്ചായത്ത് പ്രസിഡണ്ടും പരാതിയുമായി പോലീസില്‍
ആഇശയുടെ മരണത്തിന് കാരണക്കാരി പഞ്ചായത്ത് പ്രസിഡണ്ടെന്ന് ആക്ഷേപം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം, ബിജെപി, കോണ്‍ഗ്രസ് രംഗത്ത്
അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്
വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു

Keywords: Kasaragod, Kerala, Badiyadukka, Police, Investigation, Mobile Phone, Ayisha's-death-police-investigation