city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഇശയുടെ മരണം: വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാര്‍

ബദിയടുക്ക: (www.kasargodvartha.com 07/12/2016) ബദിയടുക്ക ഏത്തടുക്കയിലെ അംഗണ്‍വാടി അധ്യാപികയായ ആഇശ (30) വിഷം കഴിച്ചു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുന്നു. സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഞായറാഴ്ചക്കു മുമ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചില്ലെങ്കില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാനാണ് തീരുമാനം.

ഏത്തടുക്ക, കുംബഡാജെ ഭാഗങ്ങളിലെ യുവാക്കളാണ് ആഇശയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഈ സംഭവത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുമെന്നും പ്രചരണം നടത്തുമെന്നും യുവാക്കള്‍ പറഞ്ഞു. നവംബര്‍ 23നാണ് ആഇശയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ബദിയടുക്ക പോലീസ് ആണ് അന്വേഷണം നടത്തുന്നത്. അതേസമയം ആഇശയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related News:
ആഇശയുടെ മരണം: മൊബൈലിലേക്ക് വന്ന കോളുകളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ അന്വേഷണം വേണം; മാതാപിതാക്കള്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി, കാരണക്കാരിയെന്ന ആരോപണത്തിന് വിധേയായ പഞ്ചായത്ത് പ്രസിഡണ്ടും പരാതിയുമായി പോലീസില്‍

ആഇശയുടെ മരണത്തിന് കാരണക്കാരി പഞ്ചായത്ത് പ്രസിഡണ്ടെന്ന് ആക്ഷേപം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം, ബിജെപി, കോണ്‍ഗ്രസ് രംഗത്ത്

അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്

വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു

ആഇശയുടെ മരണം: വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാര്‍

Keywords:  Kasaragod, Kerala, Badiyadukka, Natives, Investigation, Death, Police, Ayisha's death: natives to form action committee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia