city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തു

ബോവിക്കാനം: (www.kasargodvartha.com 08/12/2016) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഉള്‍പെടെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. മുതലപ്പാറ ജബരിക്കുളത്തെ അഹ്മദ് നസീര്‍ (36), മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25) എന്നിവരെയാണ് ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തു

മുഹമ്മദ് സാലിയെ ബുധനാഴ്ച രാത്രി 10 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചും അഹ്മദ് നസീറിനെ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ചുമാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പുകള്‍ക്കും വിധേയമാക്കിയശേഷം വൈകുന്നേരത്തോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

അഹ്മദ് നസീറിനേയും മുഹമ്മദ് സാലിയേയും പോലീസ് ചോദ്യംചെയ്തതില്‍ മറ്റു മൂന്ന് പേര്‍ക്കുകൂടി കൊലപാതകത്തില്‍ പങ്കുള്ളതായി തെളിഞ്ഞു. ഇവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് പോലീസ് പറഞ്ഞു. മൂന്നംഗസംഘത്തെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം ബോവിക്കാനം ടൗണില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടത്തിനിടെയാണ് അബ്ദുല്‍ ഖാദര്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. പൊവ്വലില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ കളിയെചൊല്ലി നേരത്തെ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതേതുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തുകയും ലാത്തിയടിയില്‍ ഏതാനുംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് ബോവിക്കാനത്ത് സംഘര്‍ഷമുണ്ടായത്.

അബ്ദുല്‍ ഖാദറിനെ അഹ്മദ് നസീറിന്റെ നേതൃത്വത്തിലുള്ള സംഘം പിച്ചാത്തികൊണ്ട് കഴുത്തിനും നെഞ്ചിനും കുത്തുകയായിരുന്നു. നസീറാണ് ഖാദറിനെ കുത്തിയത്. മുഹമ്മദ് സാലിയും ഒപ്പമുണ്ടായിരുന്ന മറ്റു പ്രതികളും ഇതിനുള്ള സൗകര്യത്തിനായി ഖാദറിനെ ബലമായി പിടിച്ചുനിര്‍ത്തുകയായിരുന്നു. ഖാദറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സുഹൃത്തുക്കളായ പൊവ്വലിലെ അഫിയാദ് (22), സത്താദ് (22) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഖാദര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. അഫിയാദും സത്താദും ഗുരുതരമായ പരിക്കുകളോടെ മംഗളൂരുആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലപ്പെട്ട അബ്ദുല്‍ ഖാദര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനും പ്രതികള്‍ സി പി എം പ്രവര്‍ത്തകരുമായതിനാല്‍ പ്രശ്‌നം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.

Related News:
അബ്ദുല്‍ ഖാദറിന്റെ കൊല; നസീര്‍ ഒളിവില്‍ തന്നെ, കൂടുതല്‍ പേര്‍ പ്രതികളായേക്കും, കൊല നടന്ന സ്ഥലത്ത് നിന്നും കമ്പികഷ്ണം കിട്ടി

ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്

യുവാവ് കുത്തേറ്റു മരിച്ച സംഭവം: മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്

അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു

ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം

Keywords:  Bovikanam, Kasaragod, Kerala, Murder-case, Accuse, Arrest, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia