ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Dec 5, 2016, 23:03 IST
ബേക്കല്‍: (www.kasargodvartha.com 05.12.2016) ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ബാര നെക്ലി ചപ്പിലിക്കര മൊട്ടയിലെ ചോയിയുടെ മകന്‍ കുമാരനെയാണ് (45) തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഉദുമ റെയില്‍വെ ഗേറ്റിന് തെക്കുമാറി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10.30 മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയാതായിരുന്നു കുമാരന്‍.
ഭാര്യയും മക്കളുമായി സ്വത്തുസംബന്ധമായ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതിയും നിലവിലുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച കുമാരനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടയിലാണ് കുമാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബേക്കല്‍ അഡീഷണല്‍ എസ്‌ഐ സുകുമാരന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kerala, kasaragod, Uduma, Train, Death, Deadbody, Postmortem report, Police, Issue, Railway-track, Bekal, Man-found-dead-in-railway-track