വൃദ്ധമാതാവിന്റെ മരണം; മുങ്ങിയ മകനെയും ഭാര്യയെയും കാമുകിയെയും പിടികൂടാന്‍ തിരച്ചില്‍ ശക്തമാക്കി
Dec 12, 2016, 17:33 IST
കാസര്‍കോട്: (www.kasargodvartha.com 12.12.2016) മകന്റെ ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വൃദ്ധമാതാവ് പിന്നീട് മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മീഞ്ച ചിഗറുപദവിലെ പരേതനായ തൊട്ടത്തോടി ആലിക്കുഞ്ഞിയുടെ ഭാര്യ ആഇശാബി(66)യുടെ മരണത്തില്‍ സംശയം ബലപ്പെട്ടതിനാല്‍ മഞ്ചേശ്വരം എസ്‌ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധനയും തെളിവെടുപ്പും നടത്തി.
ഡിസംബര്‍ അഞ്ചിന് രാവിലെയാണ് ആഇശാബിയെ വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കുളിപ്പിക്കാനെത്തിയ സ്ത്രീകളാണ് മരണത്തില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്. ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ടതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസില്‍ ആരും പരാതി നല്‍കിയില്ല. മരണം നടന്ന് രണ്ടു ദിവസം തികയും മുമ്പെ മരണപ്പെട്ട ആഇശാബിയുടെ മകന്‍ മുസ്തഫ ഭാര്യയേയും കാമുകിയേയും കൂട്ടി വീടു പൂട്ടി സ്ഥലം വിട്ടതോടെയാണ് വൃദ്ധമാതാവിന്റെ മരണത്തിലുള്ള സംശയം ബലപ്പെട്ടത്.
മുസ്തഫ ആഇശാബിയെ പട്ടിണിക്കിട്ടും മര്‍ദിച്ചും പീഡിപ്പിച്ചിരുന്നതായി ആരോപണമുയരുകയും ചെയ്തു. വീടിന് സമീപത്തെ കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ആഇശാബിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചിരുന്നത്. മകന്‍ മുസ്തഫ ആഇശാബിയെ മര്‍ദിച്ച് ബോധം കെടുത്തുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആഇശാബിയെ മുസ്തഫ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതായുള്ള വിവരവും പുറത്തു വന്നിരുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ആഇശാബി മരണപ്പെട്ടത് ദുരൂഹമാണ്. മാതാവിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുന്നുവെന്ന് പറഞ്ഞാണ് മുസ്തഫ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിച്ചത്. എന്നാല്‍ ആഇശാബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ മുസ്തഫ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ എഫ് ഇഖ്ബാല്‍ ആഇശാബിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ആഇശാബിയുടെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ എസ് പി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
പരിസരവാസികളില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് പോലീസ് സംഘം മടങ്ങിയത്. ആഇശാബിയെ ചികിത്സിച്ച ഡോക്ടറില്‍ നിന്ന് പോലീസ് ഉടന്‍ മൊഴിയെടുക്കും.
Related News:
ആഇശാബീവിയുടെ മരണം കൊലപാതകമോ? മരണത്തില്‍ സംശയം, പരാതിയില്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം സി ഐ അന്വേഷണം തുടങ്ങി
മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും
Keywords: Kerala, kasaragod, Death, wife, son, Investigation, Police, case, hospital, Mangaluru, Ayaishabi, Manjeshwaram.