city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു

കാസര്‍കോട്: (www.kasargodvartha.com 01.12.2016) പൊവ്വലില്‍ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ. സുഹൃത്തുക്കളായ അഫിയാദ്(22), സത്താദ്(22) എന്നിവര്‍ക്കൊപ്പം പൊവ്വലില്‍ നിന്നും ബോവിക്കാനം ടൗണിലെത്തിയതായിരുന്നു അബ്ദുല്‍ ഖാദര്‍.

കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം വൈകീട്ട് ബോവിക്കാനത്ത് പൊവ്വലിലെയും ബോവിക്കാനത്തെയും ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഫുട്‌ബോള്‍ കളിയെ ചൊല്ലി തര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കൂടിനിന്നവരെ വിരട്ടിയോടിക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചിരുന്നു.

ഇതിന് ശേഷം സ്ഥിതി ശാന്തമായിരിക്കെയാണ് യുവാക്കള്‍ ബോവിക്കാനത്തെത്തിയത്. ഈ സമയം ബോവിക്കാനത്തെ നസീര്‍ എന്ന യുവാവിന്റെ നേതൃത്വത്തിലാണ് ഇവരെ അക്രമിച്ചതെന്ന് പോലീസ് പറയുന്നു. അബ്ദുല്‍ ഖാദറിന്റെ കഴുത്തിനും പുറത്തുമാണ് ഗുരുതരമായി വെട്ടേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും ഗുരുതരമായി വെട്ടേറ്റു. അബ്ദുല്‍ ഖാദര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ പ്രതിയുടെ വീട്ടിലെത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. ഗള്‍ഫിലേക്ക് പോകാനിരിക്കെ അബ്ദുല്‍ ഖാദറിന്റെ മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി.

Also Read: 'സി പി എമ്മില്‍ പോയപ്പോള്‍ ഐ സി സ് ക്യാമ്പില്‍ പോയ അവസ്ഥ'; കുമ്മനത്തിന്റെയും ഒ രാജഗോപാലിന്റെയും വിഴുപ്പ് ഭാണ്ഡം പേറാന്‍ കഴിയില്ലെന്ന് പറഞ്ഞ് ചെങ്കൊടിയേന്തിയ പി പത്മകുമാര്‍ നാലാം ദിനം ആര്‍ എസ് എസില്‍ തിരിച്ചെത്തി

വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത്, ആദൂര്‍ സിഐ സിബി തോമസ്, എസ്‌ഐ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊവ്വല്‍, ബോവിക്കാനം എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അഫ്‌സയാണ് മരിച്ച അബ്ദുല്‍ ഖാദറിന്റെ മാതാവ്. അഞ്ച് മക്കളില്‍ മൂത്തവനാണ് അബ്ദുല്‍ ഖാദര്‍. സുഹൈല്‍, ഫാത്തിമ, ഫൈസല്‍ തുടങ്ങിയവര്‍ മറ്റുമക്കളാണ്.

Related News:  ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം

അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു

Keywords:  kasaragod, Kerala, Bovikanam, Povvel, Death, Stabbed, Police, case, Football tournament, Issue, Abdul Khader, Club, Abdul Khader murder case: Police  enquiry  started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia