14,000 പായ്ക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങളുമായി 2 പേര്‍ പിടിയില്‍
Dec 7, 2016, 21:35 IST
ബദിയടുക്ക : (www.kasargodvartha.com 07.12.2016) 14,000 പായ്ക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങളുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പിലാങ്കട്ടയിലെ കരീം(31), മീത്തലെ ബസാറിലെ അബ്ദുല്ല(62) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് മീത്തലെ ബസാറിലുള്ള അബ്ദുല്ലയുടെ വീട്ടില്‍ നിന്നാണ് പോലീസ് റെയ്ഡ് നടത്തി 14,000 പായ്ക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
ബൈക്കില്‍ പാന്‍മസാല കടത്തുകയായിരുന്ന കരീമാണ് ആദ്യം പോലീസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുല്ലയുടെ വീട്ടില്‍ പാന്‍മസാല സംഭരിച്ച വിവരം പുറത്തുവന്നത്. പിന്നീട് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Keywords: kasaragod, Badiyadukka, Held, seized, Bike, Police, Police-raid, arrest, Panmasala, Pilankatta, 2-held-with-14,000-packet-Panmasala.