പോലീസിനെ വെട്ടിച്ച് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി
Nov 15, 2016, 10:58 IST
കുമ്പള: (www.kasargodvartha.com 15/11/2016) കാസര്‍കോട്ട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ വെട്ടിച്ച് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ കുമ്പളിയിലെ ബന്തിയോട്ട് വെച്ച് പോലീസ് പിടികൂടി. ബന്തിയോട് അടുക്കയിലെ കെ ശാഹിദി(29)നെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
തിങ്കളാഴ്ച വൈകുന്നേരം കാസര്‍കോട്ട് സി ഐയും എസ് ഐ രത്‌നാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍ പി ഷിജിത്ത്, പോലീസ് ഡ്രൈവര്‍ തോമസ് എന്നിവര്‍ വാഹന പരിശോധനയില്‍ ഏര്‍പെടുന്നതിനിടെ ശാഹിദ് ഓടിച്ചുവരികയായിരുന്ന ബൈക്കിന് കൈകാണിച്ചുവെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. ഇതേതുടര്‍ന്ന് സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൈക്കിനെ പിന്തുടരുകയും ബന്തിയോട്ടുവെച്ച് പിടികൂടുകയുമായിരുന്നു.
ബൈക്കില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവ് സൂക്ഷിച്ചതായി കണ്ടെത്തി. ബൈക്കും കഞ്ചാവും കസ്റ്റഡിയിലെടുത്ത സി ഐ തുടര്‍ന്ന് കുമ്പള പോലീസിന് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്ത കുമ്പള പോലീസ് ശാഹിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Keywords: Kumbala, Kasaragod, Kerala, Ganja, Ganja seized, Arrest, Youth arrested with ganja