പൊയ്‌നാച്ചി സൂപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ച; യുവാവ് അറസ്റ്റില്‍
Nov 30, 2016, 14:26 IST
പൊയിനാച്ചി: (www.kasargodvartha.com 29/11/2016) പൊയിനാച്ചി ടൗണിലെ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും രണ്ട് ലക്ഷം രൂപ കൊള്ളയടിച്ചകേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കര ചെര്‍ക്കാപ്പാറയിലെ എം.ജി. സയ്യിദി (26) നെയാണ് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഒക്ടോബര്‍ ഏഴിനാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ഷട്ടറിന്റെ പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സംഘം ഗംഗാ ഹാര്‍ഡ്‌വേഴ്‌സ് എന്ന സ്ഥാപനത്തിലും കയറിയിരുന്നുവെങ്കിലും ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സി സി ടി വിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. അറസ്റ്റിലായ സയ്യിദിനെതിരെ പാലക്കുന്നില്‍ കട കവര്‍ച്ച ചെയ്ത കേസ്, മാനഭംഗ ശ്രമ കേസ് എന്നീ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ്, കാസര്‍കോട്, വിദ്യാനഗര്‍ സ്‌റ്റേഷനുകളിലും സയ്യിദിനെതിരെ കേസുകളുണ്ട്.
എസ്.ഐമാരായ പ്രശോഭ്, ഫിലിപ്പ് തോമസ്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, സി.കെ. നാരായണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി.കെ. ബാലകൃഷ്ണന്‍, ലക്ഷ്മി നാരായണന്‍, ശ്രീജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related News:
പൊയിനാച്ചിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച; 2 ലക്ഷം രൂപ കവര്‍ന്നതായി സൂചന
പൊയിനാച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് കവര്‍ച്ച; പ്രതികളെകുറിച്ച് സൂചന

Keywords: Kasaragod, Kerala, arrest, Police, Robbery-case, Police, Investigation, Accuse, Super market robbery: youth arrested.