city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുള്ള്യയിലെ കേസ്; മജിസ്‌ട്രേറ്റില്‍ നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 07/11/2016) സുള്ള്യയില്‍ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെതിരെ പോലീസ് കേസെടുക്കാനിടയായ സംഭവത്തെ കുറിച്ച് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനില്‍ നിന്നാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ വിശദമായ റിപോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

സുള്ള്യയില്‍ നടന്ന സംഭവങ്ങളെ കുറിച്ച് വ്യക്തമായ റിപോര്‍ട്ട് തന്നെ ഹൈക്കോടതിക്ക് നല്‍കുമെന്ന് ആശുപത്രിയില്‍ കഴിയുന്ന മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനത്തിന് പോയി തിരിച്ച് വരുന്നതിനിടെ സുള്ള്യ പോലീസ്
തന്നെ അന്യാനമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് മജിസ്‌ട്രേറ്റ് പറയുന്നത്. അമിത വാടക വാങ്ങിയതിന്റെ പേരില്‍ ഓട്ടോഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ ഹോംഗാര്‍ഡ് ഓട്ടോഡ്രൈവറുടെ പക്ഷം പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സുള്ള്യ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയപ്പോള്‍ താന്‍ തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുവെന്നും ഇത് വലിച്ചെറിഞ്ഞുവെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി ഷൂസ് കൊണ്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് മജിസ്‌ട്രേറ്റിന്റെ പരാതി.

വെള്ളം ചോദിച്ചപ്പോള്‍ പെപ്‌സിയില്‍ മദ്യം കലര്‍ത്തി ബലം പ്രയോഗിച്ച് കുടിപ്പിക്കുകയായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ ദേഹത്ത് കാര്യമായ പരിക്കുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ഹൈക്കോടതി ഇക്കാര്യത്തില്‍ നേരിട്ട് അന്വേഷണം നടത്തുമെന്നാണ് വിവരം. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റില്‍ നിന്നും ഇപ്പോള്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം മജിസ്‌ട്രേറ്റിനെതിരെ രണ്ട് കേസുകളാണ് സുള്ള്യ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ പി സി സെക്ഷന്‍ 506 (കുറ്റകരമായ
ഭീഷണി), ഐ പി സി സെക്ഷന്‍ 323 (കൈ കൊണ്ടടിക്കല്‍), ഐ പി സി സെക്ഷന്‍ 341, ഐ പി സി സെക്ഷന്‍ 504 (മനപ്പൂര്‍വം അപമാനിക്കുന്ന രീതിയിലുള്ള പ്രകോപനപരമായ സംസാരം) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഒരു കേസും ഐ പി സി സെക്ഷന്‍ 332, 353 (പൊതുമുതല്‍ നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

സുള്ള്യയിലെ കേസ്; മജിസ്‌ട്രേറ്റില്‍ നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

Related News:
സുള്ള്യപോലീസ് ക്രൂരമായി മര്‍ദിച്ചെന്നും പെപ്‌സിയില്‍ മദ്യംകലര്‍ത്തി കുടിപ്പിച്ചെന്നും മജിസ്‌ട്രേറ്റ്; സി ഐക്ക് പരാതി നല്‍കി, ചികിത്സതേടി

സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്‌റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു

മജിസ്‌ട്രേറ്റിനെതിരെയുള്ള കേസ്: നിയമവൃത്തങ്ങളില്‍ ഞെട്ടല്‍, നടപടിയുണ്ടായേക്കും, ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്‍കിയതിനാല്‍ വിട്ടയച്ചു

Keywords:  Kasaragod, Kerala, case, Sullia, High-Court, Sullia case of magistrate; HC intervenes.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia