city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളുടെ മരണം നാടിനെ നടുക്കി; മരണം നടന്നത് പിതാവിന്റെ കണ്‍മുന്നില്‍, നീന്തലറിയാത്തതിനാല്‍ നിസഹായനായി

ബോവിക്കാനം: (www.kasargodvartha.com 28/11/2016) ബാവിക്കര പയസ്വിനി പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം നാടിനെ നടുക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അപകടമുണ്ടായത്. പൊവ്വല്‍ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (17), കിന്നിംഗാറിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഹാഷിം (13) എന്നിവരാണ് മരിച്ചത്.

മുഹമ്മദും മക്കളായ അസീസ്, അദ്‌നാന്‍, ഫാത്വിമ എന്നിവരും സഹോദരിയുടെ മകനായ ഹാഷിമും ബാവിക്കര പയസ്വിനി പുഴയില്‍ കുളിക്കാന്‍ പോവുകയായിരുന്നു. മുഹമ്മദിനോ കൂടെയുള്ള കുട്ടികള്‍ക്കോ നീന്തല്‍ വശമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മുള്ളേരിയ ജി വി എച്ച് എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹാഷിം മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അസീസും മുങ്ങിപ്പോയത്. ഇവരെ രണ്ടുപേരെയും രക്ഷിക്കാന്‍ കഴിയാതെ നീന്തല്‍ അറിയാതെ നിസഹായനായ മുഹമ്മദ് നിലവിളിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പിന്നീട് പുഴയിലേക്ക് എടുത്തുചാടി ഇരുവരെയും രക്ഷിച്ച് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും കുത്തിച്ചെത്തിയിരുന്നു. അപ്പോഴേക്കും ചേതനയറ്റ മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെടുത്തു കഴിഞ്ഞിരുന്നു. മൃതദേഹം ഒരു നോക്കുകാണാന്‍ സഹപാഠികളും നാട്ടുകാരുമടക്കം വലിയ ജനസഞ്ജയമാണ് കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്തെത്തിയത്. ആകസ്മികമായുണ്ടായ ദുരന്തം നാടിനെ ദു:ഖത്തിലാഴ്ത്തി.

ബഹ്‌റൈനിലായിരുന്ന മുഹമ്മദ് ചികിത്സക്കായി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച തിരിച്ചുപോകാനിരിക്കെയാണ് മകനെയും സഹോദരിയുടെ മകനെയും മരണം തട്ടിയെടുത്തത്.

Related News:
ബാവിക്കര പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു


വിദ്യാര്‍ത്ഥികളുടെ മരണം നാടിനെ നടുക്കി; മരണം നടന്നത് പിതാവിന്റെ കണ്‍മുന്നില്‍, നീന്തലറിയാത്തതിനാല്‍ നിസഹായനായി

Keywords:  Kasaragod, Kerala, father, Death, Students, Drown to death, Drown to death, Deadbody, Hospital, 2 students drown to death, Students's death: natives shocked

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia