city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്എസ്എഫ് മാനവ സംഗമം സമാപിച്ചു; അറിവിന്റെ തുല്യതയിലൂടെ മാനവികതയുടെ സന്ദേശം വളര്‍ത്തണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 05.11.2016) സമൂഹത്തില്‍ അറിവിന്റെ തുല്യതയിലൂടെ മാനവികതയുടെ മഹാസന്ദേശം മുഴക്കാന്‍ കഴിയണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ എസ്എസ്എഫ് സംഘടിപ്പിച്ച മാനവിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനുഷ്യന്റെ ആര്‍ത്തിയാണ് വര്‍ഗീയതയടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഭൂമുഖത്തുള്ള സകലതും എല്ലാ ആളുകള്‍ക്കും തുല്യനിലയില്‍ ഉപയോഗിക്കാനുള്ളതാണ്. ലാഭക്കൊതിയോടെ ഇതിനെ സമീപിക്കുന്നവര്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ജലവും വായുവും മനുഷ്യന്റെ കൈകടത്തലുകള്‍ മൂലം മലിനമായി മാറിക്കൊണ്ടിരിക്കുന്നു. ശുദ്ധജലം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ പോലെ ശുദ്ധവായു നല്‍കാന്‍ പാര്‍ലറുകള്‍ തുറന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. സമൂഹത്തില്‍ മാനവികതയുടെ സന്ദേശം വളര്‍ത്തുന്ന വേദികള്‍ ഉയര്‍ന്നുവരണമെന്നും എസ്എസ്എഫിന്റെ ഈ രംഗത്തുള്ള ചുവടുകള്‍ പ്രതീക്ഷാ നിര്‍ഭരണമാണെന്നും അദ്ദേഹം പറഞ്ഞു.

മാനവിക ഐക്യത്തിന്റെ ഇന്നലെകള്‍ വായിച്ചെടുത്ത് വിവിധ മത-രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ച മാനവിക സംഗമം കാസര്‍കോടിന് പുതിയ അനുഭവമായി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ എം ആലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആമുഖ പ്രഭാഷണം നടത്തി. സദ്ഗുരു ശ്രീ ശശികാനന്ദ സ്വാമിജി, എസ്‌വൈഎസ് സംസ്ഥാന സെ ക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സി എല്‍ ഹമീദ്, കേളു മാസ്റ്റര്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംഗമത്തോടനുബന്ധിച്ച് നടന്ന ഇസ്ലാം ബഹുസ്വരത, സൗഹൃദം: മലബാര്‍ മാതൃകകള്‍, സൗഹൃദത്തിന്റെ വടക്കന്‍ പെരുമ, സൂഫിസം ഇന്ത്യന്‍ അവസ്ഥകള്‍ എന്നീ സെഷനുകള്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ അവതരിപ്പിച്ചു.

എസ്എസ്എഫ് മാനവ സംഗമം സമാപിച്ചു; അറിവിന്റെ തുല്യതയിലൂടെ മാനവികതയുടെ സന്ദേശം വളര്‍ത്തണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍


എസ്എസ്എഫ് മാനവ സംഗമം സമാപിച്ചു; അറിവിന്റെ തുല്യതയിലൂടെ മാനവികതയുടെ സന്ദേശം വളര്‍ത്തണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

Keywords:  kasaragod, Kerala, Manavamaithri-sangamam, SSF, E.Chandrashekharan-MLA, Minister, Conference, Meeting, inauguration, Manava Sangamam, Human Meet.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia