city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ മണല്‍ മാഫിയയാണെന്ന് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 15.11.2016) മഞ്ചേശ്വരത്തും ബന്തിയോടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ മണല്‍ മാഫിയയാണെന്ന് സംശയിക്കുന്നതായി കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇത്തരം പ്രചരണങ്ങളെന്ന് അന്വേഷിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

മിയാപദവില്‍ നടന്ന തട്ടിക്കൊണ്ടുപോകലും ബന്തിയോട് അടുക്കയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ ശ്രമവും വിശ്വസനീയമല്ല. മിയാപദവിലെ തട്ടിക്കൊണ്ടുപോകല്‍ സംഭവം തിരക്കേറിയ സ്ഥലത്ത് വെച്ചാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ആരും കാണുകയോ കുട്ടിയുടെ ബഹളം കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് കുമ്പള സി ഐ എം വി മനോജും പറഞ്ഞു. കുട്ടിയെ ഇറക്കിവിട്ടു എന്ന് പറയുന്ന സ്ഥലവും തിരക്കേറിയ സ്ഥലമാണ്. അവിടെയും ആരും കുട്ടിയെ ഇറക്കിവിടുന്നത് കണ്ടിട്ടില്ല. കുട്ടി ആരാധനാലയത്തില്‍ ചെന്നാണ് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി വെളിപ്പെടുത്തിയത്. മിയാപദവ് ടൗണിലെ സിസിടിവി ദൃശ്യം അടക്കം പരിധശോധിച്ചെങ്കിലും തട്ടിക്കൊണ്ട്് പോയതിന് ഒരു സൂചനയും കിട്ടിയിട്ടില്ല.

ബന്തിയോട് അടുക്കയിലും പട്ടാപ്പകല്‍ ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു എന്ന പ്രചരണം ഉണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യക്തമായ പ്ലാനിംഗോടെയാണ് എത്താറുള്ളത്. എന്നാല്‍ ഇവിടെ അതൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന വ്യാജപ്രചരണം നടത്തി പോലീസിന്റെ ശ്രദ്ധ തിരിക്കുകയായിരിക്കാം മണല്‍ മാഫിയ സംഘത്തിന്റെ ലക്ഷ്യം. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

ഇതിനിടയില്‍ പൈവളികെയില്‍ ബൈക്കില്‍ സുഹൃത്തിനെ ്‌കൊണ്ടുവിട്ട് മടങ്ങുകയായിരുന്ന ഒരു യുവാവിനെ കുട്ടികള തെട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ പെട്ടെയാളാണെന്നാരോപിച്ച് മര്‍ദിച്ച സംഭവം പോലീസ് ഗൗരവമായെടുത്തിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും അന്വേഷിക്കും. നാട്ടില്‍ വ്യാജ പ്രചരണം ഉണ്ടാക്കി കബളിപ്പിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ നടപടി ഉണ്ടാകും. പോലീസ് ഇക്കാര്യത്തില്‍ രഹസ്യ നിരീക്ഷണം നടത്തിവരികയാണ്.

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ മണല്‍ മാഫിയയാണെന്ന് പോലീസ്

Related News: 
കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘം തമ്പടിച്ചു; ഭയത്തോടെ രക്ഷിതാക്കള്‍, മഞ്ചേശ്വരത്തിനു പിന്നാലെ ബന്തിയോടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, സംഘമെത്തിയത് പര്‍ദ ധരിച്ച്

Keywords:  Kerala, kasaragod, Kidnap-attempt, Kidnap, Police, sand mafia, fake, Bandiyod, Manjeshwaram, Children, Miapadavu, DYSP, CI, Kumbala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia