city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുത്തന്‍ നോട്ടുകള്‍: സംഘം ഇതുവരെ കള്ളപ്പണക്കാര്‍ക്ക് വിതരണം ചെയ്തത് 30 ലക്ഷം രൂപയുടെ പുത്തന്‍ നോട്ടുകളെന്ന് വെളിപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 19/11/2016) നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുത്തന്‍നോട്ടുകള്‍ നല്‍കി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന സംഘം ജില്ലയില്‍ 30 ലക്ഷം രൂപയുടെ പുത്തന്‍നോട്ടുകള്‍ വിതരണം ചെയ്തതായി പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. ഒരുലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 70,000 രൂപ നോട്ടുകളാണ് തങ്ങള്‍ നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു.

ഇടപാടുകാരെ കണ്ടെത്താന്‍ പ്രത്യേകം ബ്രോക്കര്‍മാരേയും ഇവര്‍ പലസ്ഥലങ്ങളിലായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ നോട്ടുകള്‍ക്ക് ഏഴ് ലക്ഷം നല്‍കും. ഇത്തരത്തില്‍ 30 ലക്ഷം രൂപ നല്‍കികഴിഞ്ഞു. പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വിതരണംചെയ്യുന്നതായി ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വേഷംമാറി ഇടപാടുകാരാണെന്ന വ്യാജേന സംഘത്തെ സമീപിച്ചത്.

രണ്ട് ദിവസമായി പോലീസ് വിടാതെ സംഘത്തിന്റെ പിറകെയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നോട്ടുകളുമായി എര്‍ട്ടിക കാറില്‍ സംഘത്തില്‍പെട്ടവര്‍ വരുന്നതായി വിവരം ലഭിച്ച പോലീസ് മേല്‍പറമ്പില്‍വെച്ച് കാര്‍ തടഞ്ഞ് പണവും അഞ്ച് പ്രതികളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 4.80 ലക്ഷം രൂപയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യംചെയ്യുന്നതിനിടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോള്‍ അടി വസ്ത്രത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന 1.20 ലക്ഷം രൂപകൂടി പിടിച്ചെടുക്കുകയായിരുന്നു.

Also Read:
മഅ്ദനിക്കും മുല്ലപ്പെരിയാര്‍ ഡാമിനും വേണ്ടി നിയമസഭാ പ്രമേയം ഒറ്റക്കെട്ടായി; ഇത്തവണ അത് നടക്കില്ല. പിണറായിയുടെ ധര്‍ണയ്ക്ക് നേരിട്ട് അഭിവാദ്യം അര്‍പ്പിക്കാന്‍ രമേശ് മുതിര്‍ന്നെന്ന് അഭ്യൂഹം

ഇവര്‍ക്ക് 2,000 രൂപയുടെ പുത്തന്‍ നോട്ടുകള്‍ എത്തിച്ചുകൊടുക്കുന്നത് കാഞ്ഞങ്ങാട്ടെ പ്രമുഖ പഴം വ്യാപാരിയായിരുന്നു. ഇയാളെ കാസര്‍കോട് പോലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രിതന്നെ ഹൊസ്ദുര്‍ഗ് സി ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ബാങ്ക് അധികൃതരുടെ സഹായമില്ലാതെ ഇവര്‍ക്ക് ഇത്രയുംവലിയ തുക പുറത്ത് എത്തിക്കാന്‍ കഴിയില്ലെന്നുതന്നെയാണ് പോലീസ് വിശ്വസിക്കുന്നത്.

ആദായ നികുതി വകുപ്പും സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. ബാങ്കുകളിലും ആദായ നികുതിവകുപ്പ് പരിശോധന നടത്തുമെന്നാണ് വിവരം.

Also Read:
പിടികൂടിയ ലക്ഷങ്ങളുടെ നോട്ടുകളുമായി ബാങ്കിലെത്തിയ പോലീസിനെ ഞെട്ടിച്ച് തങ്കച്ചന്‍ ചേട്ടന്റെ നോട്ട് പരിശോധന

നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുത്തന്‍ നോട്ടുകള്‍: സംഘം ഇതുവരെ കള്ളപ്പണക്കാര്‍ക്ക് വിതരണം ചെയ്തത് 30 ലക്ഷം രൂപയുടെ പുത്തന്‍ നോട്ടുകളെന്ന് വെളിപ്പെടുത്തല്‍

Related News:
നോട്ട് സംഭവം: അറസ്റ്റിലായ പ്രതികള്‍ക്ക് പണം എത്തിച്ചുകൊടുത്ത കാഞ്ഞങ്ങാട്ടെ പഴം വ്യാപാരി കസ്റ്റഡിയിലായതായി സൂചന, ലക്ഷങ്ങളുടെ പുതിയനോട്ട് പുറത്തു കടത്തിയതിനു പിന്നില്‍ ബാങ്കുദ്യോഗസ്ഥരോ?

നോട്ട് നിരോധനം മറയാക്കി പണം കൊയ്യുന്ന സംഘങ്ങള്‍ സജീവം; കെണിയിലാക്കാന്‍ വേഷം മാറി പോലീസ് രംഗത്ത്, ജനങ്ങള്‍ ചതിയില്‍ പെടരുതെന്നും നിര്‍ദേശം

പോലീസ് അറസ്റ്റു ചെയ്ത നോട്ടു കൈമാറല്‍ സംഘത്തിന്റെ അടിവസ്ത്രത്തില്‍ നിന്നും 1.20 ലക്ഷം രൂപ കൂടി കണ്ടെടുത്തു; പോലീസ് പിടികൂടിയ പുത്തന്‍ നോട്ട് 6 ലക്ഷമായി

അസാധുവാക്കിയ നോട്ടുകളുടെ 10 ലക്ഷം രൂപയ്ക്ക് പുത്തന്‍ 2,000 ന്റെ 7 ലക്ഷം; 5 പേര്‍ അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍, 4.80 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു


Keywords: Kasaragod, Kerala, Top-Headlines, Bank, Accuse, arrest, Police, case, cash, Investigation, Demonetization, Attempt to sell banned notes, 5 arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia