city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുച്ചില്‍ - അടുക്കള, ബേക്കാച്ചി - പഴം പൊരി; കാസര്‍കോടന്‍ ഭാഷ പഠിക്കാന്‍ മമ്മൂക്കയൊന്ന് വിയര്‍ക്കും!, ട്രോളർമാര്‍ പണി തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 27/11/2016) പുതിയ ചിത്രത്തിനായി കാസര്‍കോടന്‍ ഭാഷ പഠിക്കുന്ന തിരക്കിലാണ് മെഗാ സ്റ്റാര്‍ മമ്മൂക്ക. എന്നാല്‍ ഇതത്ര എളുപ്പമാകില്ലെന്നാണ് കാസര്‍കോട്ടുകാര്‍ പറയുന്നത്. ഇതോടെ ട്രോളർമാരും പണി തുടങ്ങി. കുച്ചില്‍- അടുക്കള, ബേക്കാച്ചി - പഴം പൊരി, ഉമ്പിച്ചി കിടാവ് - ചെറിയ കുഞ്ഞ് ഇതൊക്കെ പഠിക്കുന്ന മമ്മൂക്കയെന്ന തരത്തിലുള്ള ട്രോളുകളും, ചിത്രത്തില്‍ മമ്മൂട്ടി കുമ്പള സ്വദേശിയാണെന്നറിയുന്ന കുമ്പളക്കാരുടെ ട്രോളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയിരിക്കുന്നു.

നേരത്തെ സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിനായി നടി റിമ കല്ലിങ്കല്‍ കാസര്‍കോടന്‍ ഭാഷ സ്വായത്തമാക്കിയിരുന്നു. എന്നാല്‍ പിന്നെ മെഗാസ്റ്റാറിന് കാസര്‍കോടന്‍ ഭാഷ പഠിക്കുന്നത് അത്ര വലിയ വെല്ലുവിളിയാകില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഏതായാലും മമ്മൂട്ടി വീണ്ടും സ്‌ക്രീനിലെത്തുന്നത് കാത്തിരിക്കുകയാണ് കാസര്‍കോട്ടുകാര്‍, പൊതുവെ കുമ്പളക്കാര്‍.

'പുത്തന്‍ പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പി' എന്ന ചിത്രത്തിലാണ് മമ്മൂട്ടി കുമ്പളയിലെ നിത്യാനന്ദ ഷേണായിയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കാസര്‍കോട്ടും കൊച്ചിയിലും ഗോവ, രാമേശ്വരം എന്നിവിടങ്ങളിലുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

Related News:
'പുത്തന്‍ പണത്തില്‍' കുമ്പളയിലെ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടിയെത്തുന്നു; സിനിമയുടെ ഷൂട്ടിംഗ് കാസര്‍കോട്ടും

കുച്ചില്‍ - അടുക്കള, ബേക്കാച്ചി - പഴം പൊരി; കാസര്‍കോടന്‍ ഭാഷ പഠിക്കാന്‍ മമ്മൂക്കയൊന്ന് വിയര്‍ക്കും!, ട്രോളർമാര്‍ പണി തുടങ്ങി

Keywords:  Kasaragod, Kerala, Mammootty-Filim, Cinema, Troll, New cinema, Mammootty as Shenayi, Puthan Panam; trollers behind Mammootty.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia