കാഞ്ഞങ്ങാട്ട് ആര്‍ എസ് എസ് ശാഖ നടത്തുന്ന സ്ഥലത്ത് പോലീസ് റെയ്ഡ്; വടിവാളും ഇരുമ്പ് വടികളുംപിടികൂടി
Nov 27, 2016, 11:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/11/2016) കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ ആര്‍ എസ് എസ് ശാഖ നടത്തുന്ന സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും വടിവാളും മൂന്ന് ഇരുമ്പ് വടികളും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആര്‍ എസ് എസ് ശാഖയില്‍ പരിശോധന നടത്തിയത്. കുശാല്‍ നഗറിലെ കടിക്കാല്‍ റോഡരികിലെ കുറ്റിക്കാട്ടിലാണ് വടിവാളും ഇരുമ്പ് ദണ്ഡുകളും ഒളിപ്പിച്ചുവെച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ബി ജെ പി പ്രവര്‍ത്തകനായ ബസ് ഡ്രൈവര്‍ അക്രമത്തിനിരയായിരുന്നു. തുടര്‍ന്നുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് ഇരുവിഭാഗങ്ങളിലും പെട്ട പ്രവര്‍ത്തകരെ പ്രതികളാക്കി പോലീസ് കേസെടുക്കുകയും ചെയ്തു. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് കുറ്റിക്കാട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തി ആയുധങ്ങള്‍ പിടികൂടുകയാണുണ്ടായത്. ഈയിടെ കുശാല്‍നഗറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍ എസ് എസ് ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. വടിവാളും ഇരുമ്പ് ദണ്ഡും പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kanhangad, RSS, Police-raid, Police raid; swords and rod seized.