city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വ്വകലാശാലക്ക് മുന്നിലെ പട്ടിണിസമരം ആറാംദിവസത്തില്‍; രണ്ട് സമരക്കാര്‍ അവശനിലയില്‍ ആശുപത്രിയില്‍

പെരിയ: (www.kasargodvartha.com 16/11/2016) ജോലി നല്‍കണമെന്നാവശ്യപ്പെട്ട് പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാല പരിസരത്ത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പട്ടിണിസമരം ബുധനാഴ്ച ആറാംദിവസത്തിലേക്ക് കടന്നു. സമരം ശക്തമായി മുന്നോട്ടുപോകുമ്പോഴും ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും അവഗണിക്കുന്നതായാണ് ആരോപണം.

പെരിയ കേന്ദ്ര സര്‍വ്വകലാശാലക്ക് സമീപം ചാലിങ്കാല്‍ മാളത്തുംപാറ കോളനിയില്‍ താമസിക്കുന്ന പതിനാറോളം കുടുംബങ്ങളാണ് സര്‍വ്വകലാശാലക്ക് എതിര്‍വശം ദേശീയപാതയോരത്തെ ബസ് വെയിറ്റിംഗ് ഷെഡിനടുത്ത് പ്രത്യേകം പന്തലുണ്ടാക്കി നിരാഹാരസമരം അനുഷ്ഠിക്കുന്നത്. കേന്ദ്രസര്‍വ്വകലാശാലക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങളാണ് ഒരാഴ്ച മുമ്പ് നിരാഹാരസമരം ആരംഭിച്ചത്. വിട്ടുകിട്ടുന്ന സ്ഥലത്തിന് പകരം ജോലി നല്‍കാമെന്ന് കേന്ദ്രസര്‍വ്വകലാശാല അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ ഈ വാഗ്ദാനം നിറവേറ്റാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ആദ്യഘട്ടത്തില്‍ നാലുദിവസം നിരാഹാരം കിടന്ന മാളത്തുംപാറയിലെ രഞ്ജിത്, ഹരി എന്നിവരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ രാഹുല്‍, രജീഷ്, സുധീഷ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ജോലി പ്രശ്‌നത്തിന്റെ പേരില്‍ പ്രദേശത്തെ പന്ത്രണ്ടോളം യുവാക്കള്‍ നേരത്തെ രണ്ടുതവണ കേന്ദ്രസര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നുപറഞ്ഞാണ് യുവാക്കളെ അധികൃതര്‍ അനുനയിപ്പിച്ചത്.

പിന്നീട് എം പി, എം എല്‍ എ, ജില്ലാകലക്ടര്‍, കേന്ദ്രസര്‍വ്വകലാശാല രജിസ്ട്രാര്‍ എന്നിവരുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെയാണ് കടുത്ത സമരപരിപാടികളിലേക്ക് അവര്‍ നീങ്ങിയത്. നിരാഹാരസമരം ആരംഭിച്ച് ദിവസങ്ങളായിട്ടും എം പിയോ എം എല്‍ എയോ പഞ്ചായത്ത് അധികൃതരോ രാഷ്ട്രീയനേതാക്കളോ  ആരും തന്നെ സമരപ്പന്തലിലെത്തിയിട്ടില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്.
കേന്ദ്ര സര്‍വ്വകലാശാലക്ക് മുന്നിലെ പട്ടിണിസമരം ആറാംദിവസത്തില്‍; രണ്ട് സമരക്കാര്‍ അവശനിലയില്‍ ആശുപത്രിയില്‍

Keywords: Periya Central University hunger strike, Periya, Central University, Kasaragod, Kerala,  Periya Central University hunger strike: 2 protesters hospitalized 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia