city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍ തിരക്ക്: 2000 രൂപയുടെ പുതിയ നോട്ടുകള്‍ എത്തി; പലയിടത്തും ഉന്തുംതള്ളും, മാനേജര്‍മാര്‍ പോലീസ് സംരക്ഷണം തേടി

അക്കൗണ്ടില്‍ പണമുള്ളവര്‍ക്ക് 10,000 രൂപ വരെ പിന്‍വലിക്കാം; 4,000 വരെ മാറ്റിനല്‍കും

കാസര്‍കോട്: (www.kasargodvartha.com 10/11/2016) 1000, 500 രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെതുടര്‍ന്ന് ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍തിരക്ക്. കയ്യിലുള്ള പണം നിക്ഷേപിക്കാനും അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാനുമാണ് ഇടപാടുകാര്‍ തിക്കിത്തിരക്കിയെത്തിയത്. പണം മാറ്റിനല്‍കാന്‍ പ്രത്യേക ഫോംതന്നെ ബാങ്കുകളില്‍നിന്നും നല്‍കുന്നുണ്ട്. പാന്‍കാര്‍ഡുള്ളവര്‍ക്ക് എത്ര പണവും ബാങ്കില്‍ നിക്ഷേപിക്കാം. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് 49,999 രൂപ മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂ. അക്കൗണ്ടില്‍ പണമുള്ളവര്‍ക്ക് 10,000 രൂപ വരെ പിന്‍വലിക്കാം. തല്‍ക്കാലം ആഴ്ചയില്‍ 20,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ അനുവദിക്കുന്നുള്ളു.

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്തുന്നവര്‍ക്ക് 4,000 രൂപ മാത്രമേ നല്‍കുന്നുള്ളു. 2000 രൂപയുടെ പുതിയ നോട്ടുകള്‍ എത്തിയതോടെ എല്ലാവര്‍ക്കും 2,000 രൂപയുടേയും 100 രൂപയുടെ നോട്ടുകളാണ് ഇപ്പോള്‍ ബാങ്കുവഴി നല്‍കുന്നത്. പോസ്റ്റ് ഓഫീസുകളില്‍ പണം മാറ്റിനല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെങ്കിലും ഉച്ചയോടെ മാത്രമേ പണം എത്തുകയുള്ളുവെന്നാണ് അറിയിപ്പ്.

ബാങ്കുകളില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ മാനേജര്‍മാര്‍ ജില്ലാ പോലീസ് ചീഫിനെ ബന്ധപ്പെട്ട് പോലീസ് സംരക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ക്യൂ ഏര്‍പെടുത്തിയതിനാല്‍ പലയിടത്തും തര്‍ക്കങ്ങള്‍ ഉണ്ടായി. ബാങ്കുകളില്‍നിന്നും പണം നല്‍കിതുടങ്ങിയതോടെ പ്രതിസന്ധിക്ക് ചെറിയൊരു ആശ്വാസമായിട്ടുണ്ട്. എ ടി എം വഴി വെള്ളിയാഴ്ച മുതല്‍ 2,000 രൂപ വരെ പിന്‍വലിക്കാം. ഇതോടെ പ്രതിസന്ധി ഭാഗീകമായി പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍ തിരക്ക്: 2000 രൂപയുടെ പുതിയ നോട്ടുകള്‍ എത്തി; പലയിടത്തും ഉന്തുംതള്ളും, മാനേജര്‍മാര്‍ പോലീസ് സംരക്ഷണം തേടി

ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍ തിരക്ക്: 2000 രൂപയുടെ പുതിയ നോട്ടുകള്‍ എത്തി; പലയിടത്തും ഉന്തുംതള്ളും, മാനേജര്‍മാര്‍ പോലീസ് സംരക്ഷണം തേടി

ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍ തിരക്ക്: 2000 രൂപയുടെ പുതിയ നോട്ടുകള്‍ എത്തി; പലയിടത്തും ഉന്തുംതള്ളും, മാനേജര്‍മാര്‍ പോലീസ് സംരക്ഷണം തേടി

ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍ തിരക്ക്: 2000 രൂപയുടെ പുതിയ നോട്ടുകള്‍ എത്തി; പലയിടത്തും ഉന്തുംതള്ളും, മാനേജര്‍മാര്‍ പോലീസ് സംരക്ഷണം തേടി

Photos:  Shrikanth Kasaragod & Zubair PalliCkal

Keywords: Kasaragod, Bank, Cash, Kerala, Rush, Deposit, Transaction, Note, Rupees, 500 , 1000, People mob rush to bank; managers seek police protection

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia