city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാക്കിനല്‍കാന്‍ പണമില്ല: കടകളിലും ഹോട്ടലുകളിലും തര്‍ക്കം; ഭക്ഷണം കഴിക്കുന്നെങ്കില്‍ 500 രൂപയ്ക്കും 1000 രൂപയ്ക്കും കഴിക്കണമെന്ന് ഹോട്ടലുടമകള്‍

കാസര്‍കോട്: (www.kasargodvartha.com 09/11/2016) ബാക്കിനല്‍കാന്‍ പണമില്ലാത്തതിനാല്‍ 500, 1000 രൂപ നോട്ടുകള്‍ കടയുടമകളും ഹോട്ടല്‍ ഉടമകളും എടുക്കാത്തതിനെതുടര്‍ന്ന് പലയിടത്തും തര്‍ക്കം രൂക്ഷമായി. ഹോട്ടലില്‍കയറി ഭക്ഷണം കഴിക്കുന്നവരോട് മുന്‍കൂട്ടിതന്നെ പണം ആവശ്യപ്പെടുന്നു. 1000 രൂപയും 500 രൂപയും നല്‍കിയാല്‍ മുഴുവന്‍ പണത്തിനും ഭക്ഷണം കഴിക്കണമെന്നും അല്ലെങ്കില്‍ ബാക്കിതുകയ്ക്ക് പാര്‍സല്‍ കൊണ്ടുപോകണമെന്നുമാണ് ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്. ബാക്കിനല്‍കാന്‍ പണമില്ലെന്നാണ് പച്ചക്കറി കടകളിലും പലചരക്കുകടകളിലും മത്സ്യ-ഇറച്ചി മാര്‍ക്കറ്റുകളിലും പരാതി.

തര്‍ക്കങ്ങള്‍ പലപ്പോഴും കയ്യാങ്കളിയുടെ വക്കില്‍വരെ എത്തി. എല്ലായിടത്തും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. പരിചയക്കാര്‍ പലയിടത്തും പറ്റ് കുറിച്ചുവെക്കുകയാണ്. മൊത്തത്തില്‍ എല്ലായിടത്തും പ്രശ്‌നംതന്നെയാണ്. സര്‍ക്കാറിന്റെ തീരുമാനത്തെ അനുകൂലിക്കുന്നുണ്ടെങ്കില്‍പോലും പുതിയനോട്ടുകള്‍ ബാങ്കുകളില്‍ മുന്‍കൂട്ടി എത്തിച്ച് ഇത്തരമൊരു നിരോധനം നടപ്പാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് പൊതു അഭിപ്രായം. പണത്തിന്റെ യഥാര്‍ത്ഥവില പലരും അറിഞ്ഞത് ഇന്നാണ്.

1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പാണ് പ്രശ്ങ്ങള്‍ നീറിപുകയുന്നത്. രണ്ട് ദിവസം ബാങ്കുകളും എ ടി എമ്മുകളും പ്രവര്‍ത്തിക്കാത്തതിനാല്‍ ജനജീവിതം ദുസഹമാകുമെന്ന് ഉറപ്പാണ്. ബസുകളിലും ഓട്ടോ ടാക്‌സികളിലും യാത്രചെയ്യാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു. സ്‌കൂട്ടറുകളില്‍ ഇന്ധനം നിറയ്ക്കാന്‍ 500 രൂപ നല്‍കിയപ്പോള്‍ ഫുള്‍ടാങ്ക് അടിച്ചിട്ടും ബാക്കി തുകയുള്ളതിനാല്‍ സുഹൃത്തിനെവിളിച്ച് സുഹൃത്തിന്റെ ബൈക്കിലും പെട്രോള്‍ നിറച്ച സംഭവവും കാസര്‍കോട്ട് ഉണ്ടായിട്ടുണ്ട്.
ബാക്കിനല്‍കാന്‍ പണമില്ല: കടകളിലും ഹോട്ടലുകളിലും തര്‍ക്കം; ഭക്ഷണം കഴിക്കുന്നെങ്കില്‍ 500 രൂപയ്ക്കും 1000 രൂപയ്ക്കും കഴിക്കണമെന്ന് ഹോട്ടലുടമകള്‍

Keywords: Kasaragod, Kerala, Food, Cash, Kerala, Shop, Petrol, Money, Note Ban: Confusion spreads in shops and restaurants

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia