പോലീസ് അറസ്റ്റു ചെയ്ത നോട്ടു കൈമാറല്‍ സംഘത്തിന്റെ അടിവസ്ത്രത്തില്‍ നിന്നും 1.20 ലക്ഷം രൂപ കൂടി കണ്ടെടുത്തു; പോലീസ് പിടികൂടിയ പുത്തന്‍ നോട്ട് 6 ലക്ഷമായി
Nov 19, 2016, 00:13 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2016) പഴയ നോട്ടുകള്‍ക്ക് കുറച്ച് പുത്തന്‍ നോട്ടുകള്‍ നല്‍കി പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന സംഘത്തില്‍ നിന്നും പോലീസ് പിടികൂടിയ പുതിയ നോട്ടിന്റെ എണ്ണം ആറു ലക്ഷമായി. നേരത്തെ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന 4.80 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. പിന്നീട് സ്റ്റേഷനില്‍ കൊണ്ടുവന്ന് സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് പ്രതികളുടെ അടിവസ്ത്രത്തിലൊളിപ്പിച്ച 1.20 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തത്. www.kasargodvartha.com
പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ അടിവസ്ത്രത്തില്‍ പണമുള്ളതായി ഒരു സൂചനയും ഇവര്‍ നല്‍കിയിരുന്നില്ല. പിന്നീട് സംശയം തോന്നി ദോഹപരിശോധന നടത്തുകയായിരുന്നു. പണം കൈമാറാനെത്തിയ സംഘം സഞ്ചരിച്ച എര്‍ടിക കാറിനുള്ളില്‍ പണം ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്നീട് കാറും വിശദമായി പരിശോധിച്ചു. എന്നാല്‍ കാറിനകത്തു നിന്നും പണം കണ്ടെത്താനായില്ല. സംഘം മറ്റേതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ പണം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. www.kasargodvartha.com
പ്രതികളെ ശനിയാഴ്ച ആദായ നികുതി വകുപ്പ് അധികൃതരുടെ ചോദ്യം ചെയ്യുമെന്നാണ് സൂചന. നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ് (39), നീലേശ്വരത്തെ പി. നിസാര്‍ (42) സഹോദരന്‍ എം. നൗഷാദ് (39), നീലേശ്വരം ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39) പാലക്കുന്ന് അങ്കകളരിയിലെ മുഹമ്മദ് ഷഫീഖ് (30) എന്നിവരെയാണ് പഴയ നോട്ടിന് പകരം പണം കൈമാറാനെത്തുമ്പോള്‍ പോലീസ് അറസ്റ്റു ചെയ്തത്. www.kasargodvartha.com
Related News:
അസാധുവാക്കിയ നോട്ടുകളുടെ 10 ലക്ഷം രൂപയ്ക്ക് പുത്തന്‍ 2,000 ന്റെ 7 ലക്ഷം; 5 പേര്‍ അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍, 4.80 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

Keywords: Kasaragod, Kerala, Police, arrest, cash, Investigation, Bank, 5 held, Investigation, New cash, New 2,000 note, Currency, Demonetization: attempt to sell banned notes, 5 arrested, More amount seized from currency sellers