ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
Nov 14, 2016, 11:21 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14/11/2016) ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ചെറുവത്തൂര്‍ കൊവ്വല്‍ വീരഭദ്ര ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രന്‍ (38) ആണ് മരിച്ചത്. ചെറുവത്തൂര്‍ മുണ്ടക്കണ്ടം റെയില്‍വേ ട്രാക്കില്‍വെച്ചാണ് ഞായറാഴ്ച രാവിലെ ഇയാളെ ട്രെയിന്‍തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍കഴിയാത്തവിദം ചിന്നിചിതറിയിരുന്നു.
തിങ്കളാഴ്ച രാവിലെ ചന്ദ്രന്റെ മാതാവെത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Keywords: Cheruvathur, Train, Accident, Kasaragod, Phone Call, Train Accident, Identified, Man dies after train hits