city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മജിസ്‌ട്രേറ്റ് സുള്ള്യയിലേക്ക് പോയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല; ഒപ്പം പോയത് 2 അഭിഭാഷകരും ഒരു ബിസിനസുകാരനുമെന്ന് വിവരം, മജിസ്‌ട്രേറ്റിന് മര്‍ദനമേറ്റപ്പോള്‍ ഇവരെവിടെയായിരുന്നുവെന്ന ചോദ്യം ബാക്കി

കാസര്‍കോട്: (www.kasargodvartha.com 11/11/2016) കഴിഞ്ഞ ദിവസം ജീനാടുക്കിയ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശൂര്‍ സ്വദേശി വി.കെ. ഉണ്ണികൃഷ്ണന്റെ സുള്ള്യ യാത്ര സംബന്ധിച്ച് ദുരൂഹത ഒഴിയുന്നില്ല. രണ്ട് അഭിഭാഷകര്‍ക്കും കാഞ്ഞങ്ങാട്ടെ ഒരു ബിസിനസുകാരനുമൊപ്പമാണ് മജിസ്‌ട്രേറ്റ് സുള്ള്യയിലേക്ക് പോയതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ സുള്ള്യ യാത്ര സംബന്ധിച്ച് ഒരു വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടില്ല.

അതു കൊണ്ടു തന്നെ മജിസ്‌ട്രേറ്റ് സുള്ള്യയിലെത്താനിടയായ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. മജിസ്‌ട്രേറ്റിന്റെ മരണവുമായി ബന്ധപ്പെട്ട സി ബി ഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയോ അന്വേഷണം നടത്തണമെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം മജിസ്‌ട്രേറ്റിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനാധിപത്യ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ആക്ഷന്‍ കമ്മിറ്റിയുടെ സമരപരിപാടികള്‍ സംബന്ധിച്ച് ശനിയാഴ്ച കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

ഇതിനിടയില്‍ മജിസ്‌ട്രേറ്റിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ മൃതദേഹത്തില്‍ 23 അടിയേറ്റ പരിക്കുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുള്ള്യയിലെ അബൂബക്കര്‍ എന്നയാളുടെ ഓട്ടോറിക്ഷയില്‍ കയറിയ മജിസ്‌ട്രേറ്റ് വാടക സംബന്ധിച്ച് തര്‍ക്കിച്ചിരുന്നതായും ഓട്ടോഡ്രൈവറെ മര്‍ദിച്ചിരുന്നതായുമാണ് സുള്ള്യ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രഥമ വിവര റിപോര്‍ട്ടില്‍ പറയുന്നത്. വിവരമറിഞ്ഞെത്തിയ സുള്ള്യ എസ്‌ഐയും സംഘവും മജിസ്‌ട്രേറ്റിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയും പോലീസുമായി സഹകരിക്കാതിരുന്ന മജിസ്‌ട്രേറ്റ് പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതായും മറ്റൊരു കേസ് കൂടി മജിസ്‌ട്രേറ്റിനു മേല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ മര്‍ദിച്ചതിനുമാണ് രണ്ടാമത്തെ കേസ്.

ഇതിനു ശേഷം ഇദ്ദേഹത്തെ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കുകയും തുടര്‍ന്ന് കുഴപ്പങ്ങളൊന്നുമുണ്ടാക്കില്ലെന്ന് എഴുതി നല്‍കിയ ശേഷം വിട്ടയക്കുകയുമായിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് മജിസ്‌ട്രേറ്റിനെ സുള്ള്യയിലെ ഗസ്റ്റ്ഹൗസില്‍ പാര്‍പ്പിക്കുകയായിരുന്നു. പിന്നീട് കാസര്‍കോട്ടെത്തിയ മജിസ്‌ട്രേറ്റ് തന്നെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചതായി ആരോപിച്ച് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയിരുന്നു. മജിസ്‌ട്രേറ്റിന്റെ മൊഴി പ്രകാരം കാസര്‍കോട് പോലീസ് ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി റിപോര്‍ട്ട് സുള്ള്യ പോലീസിന് കൈമാറുകയും എസ്‌ഐ അടക്കമുള്ളവരെ പ്രതി ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി, മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തതിന്റെ പിറ്റേ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ മജിസ്‌ട്രേറ്റ് ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ചത്.

മജിസ്‌ട്രേറ്റും മറ്റുള്ളവരും സുള്ള്യയില്‍ പോയതിന്റെ ഉദ്ദേശമെന്തായിരുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മജിസ്‌ട്രേറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടെയുണ്ടായിരുന്ന അഭിഭാഷകരടക്കമുള്ളവരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബാബു പെരിങ്ങേത്ത് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. മജിസ്‌ട്രേറ്റ് ഓട്ടോഡ്രൈവറുമായി തര്‍ക്കമുണ്ടായപ്പോഴും പിന്നീട് പോലീസ് കസ്റ്റഡിയിലായപ്പോഴും കൂടെയുണ്ടായിരുന്ന അഭിഭാഷകരുള്‍പെടെയുള്ളവര്‍ എവിടെയായിരുന്നുവെന്നതും ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. അതു കൊണ്ടുതന്നെ സുള്ള്യയില്‍ നടന്ന സംഭവവും മജിസ്‌ട്രേറ്റിന്റെ മരണവും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിട്ടുള്ളത്. പോലീസിന്റെ അന്വേഷണം കൊണ്ടുമാത്രം ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരില്ലെന്നും ലോക്കല്‍ പോലീസല്ലാത്ത കേന്ദ്ര അന്വേഷണ ഏജന്‍സി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് പൊതുവായ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.


Related News: 

മജിസ്‌ട്രേറ്റിനോടൊപ്പമുണ്ടായിരുന്ന അഭിഭാഷകരെ പോലീസ് ചോദ്യം ചെയ്യും

മജിസ്‌ട്രേറ്റിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും

സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍

മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി

സുള്ള്യപോലീസ് ക്രൂരമായി മര്‍ദിച്ചെന്നും പെപ്‌സിയില്‍ മദ്യംകലര്‍ത്തി കുടിപ്പിച്ചെന്നും മജിസ്‌ട്രേറ്റ്; സി ഐക്ക് പരാതി നല്‍കി, ചികിത്സതേടി

സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്‌റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു

മജിസ്‌ട്രേറ്റിനെതിരെയുള്ള കേസ്: നിയമവൃത്തങ്ങളില്‍ ഞെട്ടല്‍, നടപടിയുണ്ടായേക്കും, ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്‍കിയതിനാല്‍ വിട്ടയച്ചു

സുള്ള്യയിലെ കേസ്; മജിസ്‌ട്രേറ്റില്‍ നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

മജിസ്‌ട്രേറ്റ് സുള്ള്യയിലേക്ക് പോയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല; ഒപ്പം പോയത് 2 അഭിഭാഷകരും ഒരു ബിസിനസുകാരനുമെന്ന് വിവരം, മജിസ്‌ട്രേറ്റിന് മര്‍ദനമേറ്റപ്പോള്‍ ഇവരെവിടെയായിരുന്നുവെന്ന ചോദ്യം ബാക്കി

Keywords:  Kasaragod, Kerala, Death, suicide, Investigation, Police, Magistrates death: controversy on Sullia trip

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia