മജിസ്‌ട്രേറ്റിനെതിരെയുള്ള കേസ്: നിയമവൃത്തങ്ങളില്‍ ഞെട്ടല്‍, നടപടിയുണ്ടായേക്കും, ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്‍കിയതിനാല്‍ വിട്ടയച്ചു
Nov 6, 2016, 22:32 IST
കാസര്‍കോട്: (www.kasargodvartha.com 06/11/2016) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനെതിരെ സുള്ള്യയില്‍ കേസെടുത്ത സംഭവം നിയമ വൃത്തങ്ങളില്‍ ഞെട്ടല്‍ ഉളവാക്കി. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് കാസര്‍കോട് മജിസ്‌ട്രേറ്റ് തൃശൂര്‍ സ്വദേശി വി.കെ ഉണ്ണികൃഷ്ണനെതിരെ സുള്ള്യ പോലീസ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥനെ അടിക്കാന്‍ ശ്രമിച്ചതിനും പൊതുജനങ്ങളുമായി അടിയുണ്ടാക്കിയതിനും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇദ്ദേഹം ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്‍കിയതിനാല്‍ വിട്ടയച്ചു.
മദ്യലഹിരിയില്‍ ഓട്ടോഡ്രൈവര്‍മാരുമായി സുള്ള്യ ടൗണില്‍ അടിയുണ്ടാക്കുന്നതായുള്ള വിവരമറിഞ്ഞാണ് സുള്ള്യ പോലീസ് സ്ഥലത്തെത്തിയത്. മജിസ്‌ട്രേറ്റിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. താന്‍ കാസര്‍കോട്ടെ മജിസ്‌ട്രേറ്റാണെന്ന് പറഞ്ഞാണ് ഇദ്ദേഹം പോലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് കൊണ്ടുപോയി. അവിടെ വെച്ചും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നീടാണ് ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെ ഇദ്ദേഹത്തെ ഹാജരാക്കി വിട്ടയച്ചത്.
നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ഇത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് നിയമവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ജുഡീഷ്യറിക്ക് നാണക്കേടുണ്ടാക്കിയ മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമുണ്ടായേക്കും. ജുഡീഷ്യറി ഉദ്യോഗസ്ഥരുടെ ഇത്തരം സംഭവങ്ങളില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും അന്വേഷണങ്ങളുണ്ടായിട്ടുണ്ടെന്നും നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പൊതുജനങ്ങളുമായി അടിയുണ്ടാക്കുകയും അതോടൊപ്പം ക്രമസമാധാനപാലനത്തിലേര്‍പെട്ട ഉദ്യോഗസ്ഥരെ നിയമം അറിയുന്ന മജിസ്‌ട്രേറ്റ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
Related News:
സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു
Keywords: Kasaragod, Kerala, case, Police, Liquor-drinking, Magistrate released from Sullia police.