city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മജിസ്‌ട്രേറ്റിന്റെ മരണം; സുള്ള്യയിലെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചു, ഒപ്പമുണ്ടായിരുന്നത് 2 അഭിഭാഷകരും ബിസിനസുകാരനും, കൂടെയുണ്ടായിരുന്ന 3 സ്ത്രീകള്‍ ആര്?

കാസര്‍കോട്: (www.kasargodvartha.com 14/11/2016) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മജിസിട്രേറ്റും രണ്ട് അഭിഭാഷകരും ബിസിനസുകാരനും സുള്ള്യയിലെ ഒരു റിസോര്‍ട്ടില്‍ തങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം മൂന്നു സ്ത്രീകള്‍ ഉണ്ടായിരുന്നതായും ഇവരില്‍ രണ്ടു പേര്‍ കര്‍ണാട സ്വദേശിനികളും ഒരാള്‍ മലയാളിയുമാണെന്നാണ് വിവരം.

ഇവരുടെ യാത്ര സംബന്ധിച്ചുള്ള വിശദമായ വിവരങ്ങളാണ് പോലീസ് ശേഖരിച്ചിട്ടുള്ളത്. കര്‍ണാടക പോലീസിന്റെയും കേരളാ പോലീസിന്റെയും സാന്നിധ്യത്തിലാണ് റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മജിസ്‌ട്രേറ്റിനെ സുള്ള്യ പോലീസ് കസ്റ്റഡിയിലെടുത്തത്. സുള്ള്യ ടൗണില്‍ വെച്ച് അബൂബക്കര്‍ എന്ന ഓട്ടോഡ്രൈവറെ മജിസ്‌ട്രേറ്റ് തല്ലിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഓട്ടോഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു ചില ഓട്ടോഡ്രൈവര്‍മാരും എത്തിയിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മജിസ്‌ട്രേറ്റിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിച്ച ശേഷം അദ്ദേഹം പോലീസുമായി സഹകരിക്കാതിരിക്കുകയും പോലീസുകാരെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തിരുന്നതായി സുള്ള്യ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു.

ഏറെ വൈകിയാണ് തങ്ങള്‍ കസ്റ്റഡിയിലെടുത്തത് മജിസ്‌ട്രേറ്റാണെന്ന കാര്യം സുള്ള്യ പോലീസിന് വ്യക്തമായത്. ഇതേ തുടര്‍ന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ എത്തുകയും മജിസ്‌ട്രേറ്റിനെ ജഡ്ജി മുമ്പാകെ ഹാജരാക്കുകയുമായിരുന്നു. ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്‍കിയ ശേഷം മജിസ്‌ട്രേറ്റിനെ വിട്ടയക്കുകയായിരുന്നു. പിന്നീട് കാസര്‍കോട്ടെത്തിയ മജിസ്‌ട്രേറ്റ് സുള്ള്യ പോലീസ് മര്‍ദിച്ചതായി ആരോപിച്ച് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനത്തിനു പോയ ശേഷം തിരിച്ചുവരുന്നതിനിടെ ഓട്ടോഡ്രൈവര്‍ അമിത ചാര്‍ജ് വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതായും മജിസ്‌ട്രേറ്റിന്റെ മൊഴിയില്‍ പറയുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സുള്ള്യ പോലീസ് കേസെടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണ്. ഇതിനിടെ സുള്ള്യയിലെ സംഭവത്തില്‍ ഹൈക്കോടതി റിപോര്‍ട്ട് തേടുകയും മജിസ്‌ട്രേറ്റ് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ജില്ലാ ജഡ്ജിയുടെ റിപോര്‍ട്ട് കൂടി കണക്കിലെടുത്ത് മജിസ്‌ട്രേറ്റിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതിന്റെ പിറ്റേ ദിവസമാണ് വിദ്യാനഗര്‍ കോര്‍ട്ട് കോംപ്ലക്‌സിന് സമീപത്തെ ഔദ്യോഗിക വസതിയില്‍ മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സഹായിയെ ചായ വാങ്ങാന്‍ അയച്ച ശേഷമാണ് മജിസ്‌ട്രേറ്റ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

അതേസമയം മജിസ്‌ട്രേറ്റിന്റെ മരണം കൊലപാതകമാണെന്നും അതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് 16 ഓളം ദളിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ജനാധിപത്യ ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നിരുന്നു. മറ്റു നിരവധി സംഘടനകളും അഭിഭാഷകരും കേന്ദ്ര ഏജന്‍സിയോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനിടയിലാണ് പോലീസ് സുള്ള്യയില്‍ മജിസ്‌ട്രേറ്റും സുഹൃത്തുക്കളും തങ്ങിയ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചിരിക്കുന്നത്.

Also Read:   41 ദിവസം മുമ്പ് കാണാതായ ഗള്‍ഫുകാരന്റെ ഭാര്യയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

മജിസ്‌ട്രേറ്റിന്റെ മരണം; സുള്ള്യയിലെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചു, ഒപ്പമുണ്ടായിരുന്നത് 2 അഭിഭാഷകരും ബിസിനസുകാരനും, കൂടെയുണ്ടായിരുന്ന 3 സ്ത്രീകള്‍ ആര്?

Related News:
മജിസ്‌ട്രേറ്റിന്റെ മരണം: ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചുവോ? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി; കൂടെപ്പോയ അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം, മജിസ്‌ട്രേറ്റിന് ആദരവും കിട്ടിയില്ല

ജീവനൊടുക്കിയ മജിസ്‌ട്രേറ്റ് സുള്ള്യയിലേക്ക് പോയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല; ഒപ്പം പോയത് 2 അഭിഭാഷകരും ഒരു ബിസിനസുകാരനുമെന്ന് വിവരം, മജിസ്‌ട്രേറ്റിന് മര്‍ദനമേറ്റപ്പോള്‍ ഇവരെവിടെയായിരുന്നുവെന്ന ചോദ്യം ബാക്കി

മജിസ്‌ട്രേറ്റിന്റെ മരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

മജിസ്‌ട്രേറ്റിനോടൊപ്പമുണ്ടായിരുന്ന അഭിഭാഷകരെ പോലീസ് ചോദ്യം ചെയ്യും

മജിസ്‌ട്രേറ്റിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും

സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍

മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി

സുള്ള്യപോലീസ് ക്രൂരമായി മര്‍ദിച്ചെന്നും പെപ്‌സിയില്‍ മദ്യംകലര്‍ത്തി കുടിപ്പിച്ചെന്നും മജിസ്‌ട്രേറ്റ്; സി ഐക്ക് പരാതി നല്‍കി, ചികിത്സതേടി

സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്‌റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു

മജിസ്‌ട്രേറ്റിനെതിരെയുള്ള കേസ്: നിയമവൃത്തങ്ങളില്‍ ഞെട്ടല്‍, നടപടിയുണ്ടായേക്കും, ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്‍കിയതിനാല്‍ വിട്ടയച്ചു

സുള്ള്യയിലെ കേസ്; മജിസ്‌ട്രേറ്റില്‍ നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

Keywords:  Kasaragod, Kerala, Sullia, Death, suicide, case, complaint,Police investigation, CCTV, Magistrate death: Kasaragod police collects CCTV footage.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia