city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മജിസ്‌ട്രേറ്റിന്റെ മരണം: ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചുവോ? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി; കൂടെപ്പോയ അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം, മജിസ്‌ട്രേറ്റിന് ആദരവും കിട്ടിയില്ല

കാസര്‍കോട്: (www.kasargodvartha.com 12/11/2016) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി 16 ഓളം ദളിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ജനാധിപത്യ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മജിസ്‌ട്രേറ്റിന്റെ ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്നും എന്തിനാണ് മജിസ്‌ട്രേറ്റിന്റെ ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചോദിച്ചു.

മജിസ്‌ട്രേറ്റിനെ സുള്ള്യയിലെത്തിച്ച അഭിഭാഷകരടക്കമുള്ളവരുടെ പങ്കും അന്വേഷിക്കണം. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. മജിസ്‌ട്രേറ്റിന്റെ ഫോണ്‍ പിടിച്ചുവെച്ചതു
കാരണം ബന്ധുവായ സഹായുടെ ഫോണാണ് മജിസ്‌ട്രേറ്റ് ഉപയോഗിച്ചിരുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഈ ഫോണിലേക്ക് മൂന്ന് ഫോണ്‍കോള്‍ വന്നതായും ഭാരവാഹികള്‍ പറഞ്ഞു. ഇതിന് ശേഷമാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ വ്യായാമത്തിനായി സഹായിയോടൊപ്പം പുറത്തുപോയ മജിസ്‌ട്രേറ്റ് വഴിയില്‍വെച്ച് കട്ടന്‍ചായയും മറ്റും കുടിച്ചാണ് തിരിച്ചുവന്നത്. പിന്നീട് ഒമ്പത് മണിക്ക് ശേഷമാണ് സഹായിയെ ചായ വാങ്ങാന്‍ പുറത്തേക്ക് പറഞ്ഞയച്ചത്. പുറത്തുപോയ സഹായി പെട്ടെന്നുതന്നെ ചായയുമായി തിരിച്ചുവന്നപ്പോഴാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ കിടപ്പുമുറി ഒഴികെയുള്ള വാതിലുകള്‍ തുറന്നുകിടക്കുകയായിരുന്നു. മജിസ്‌ട്രേറ്റിനെ മൂന്നാംമുറയ്ക്ക് വിധേയരാക്കിയ സുള്ള്യയിലെ പോലീസ് ഉദ്യോഗസ്ഥരെ എത്രയുംപെട്ടെന്ന് സസ്‌പെന്‍ഡ് ചെയ്ത് അറസ്റ്റുചെയ്യണം. മജിസ്‌ട്രേറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹം സ്വമേധയാ മരിച്ചതാണോ മാറ്റാരെങ്കിലും മരണത്തിലേക്ക് നയിച്ചതാണോയെന്നുള്ള കാര്യങ്ങളെല്ലാം അന്വേഷിക്കണം. കേവലം ലോക്കല്‍ പോലീസ് അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരില്ല. അതുകൊണ്ട്തന്നെ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് 10 കാര്യങ്ങളാണ് ആക്ഷന്‍ കമ്മിറ്റി ഉന്നയിക്കുന്നത്. ജുഡീഷറിയുടെ അന്തസ് ഇത്രയുംകാലം ഉയര്‍ത്തിപിടിച്ച മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണനെ ഹൊസ്ദുര്‍ഗില്‍നിന്നും പെട്ടെന്ന് മാറ്റുവാനുണ്ടായ കാരണമെന്താണ്. കേസുള്‍ അധികമൊന്നും അവധിക്കുവെക്കാതെ പെട്ടെന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ നടപടികള്‍ കക്ഷികള്‍ക്ക് ഗുണകരമെങ്കിലും ചിലര്‍ക്ക് ഹിതകരമല്ലായിരുന്നു. തൊഴിലിന്റെ കാര്യക്ഷമത കണക്കിലെടുത്ത് ഗുഡ്‌സ് സര്‍വീസ് എന്‍ട്രി ലഭിച്ച അദ്ദേഹത്തിന് ജാതീയമായ ദുരനുഭവം സര്‍വീസിനിടെ ഉണ്ടായിട്ടുണ്ടെന്നും സംഘടന ആരോപിക്കുന്നു. മജിസ്‌ട്രേറ്റിനെതിരെ ജില്ലാ ജഡ്ജിയും ഹൈക്കോടതി ഭരണ വിഭാഗവും പെട്ടെന്ന് നടപടി സ്വീകരിച്ചത് മുന്‍കൂട്ടിതന്നെ റിപോര്‍ട്ട് തയ്യാറാക്കപ്പെട്ടിരുന്നുവോയെന്ന സംശയവും ഉയര്‍ത്തുന്നു.

മദ്യപിക്കുന്നത് നമ്മുടെനാട്ടില്‍ കുറ്റമല്ല. മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്‍ കൂട്ടുകാരോടൊപ്പമാണ് സുള്ള്യയിലെത്തിയതെങ്കില്‍ അദ്ദേഹംമാത്രമാണോ മദ്യപിച്ചിരുന്നത്. അദ്ദേഹം മാത്രമാണ് മദ്യപിച്ചതെങ്കില്‍ മദ്യപിക്കാത്ത സ്വബോധം നഷ്ടപ്പെടാത്ത കൂട്ടുകാര്‍ അദ്ദേഹത്തെ ഓട്ടോ ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍നിന്നും എന്തുകൊണ്ട് പിന്തിരിപ്പിച്ചില്ല. ഹോംഗാര്‍ഡും പോലീസും മജിസ്‌ട്രേറ്റിന്റെ പദവിയുടെ വലിപ്പം അറിയാത്തവരാവില്ല. കന്നട അറിയാത്ത മജിസ്‌ട്രേറ്റിനെ കൂടെയുണ്ടായിരുന്ന ഭാഷ അറിയുന്നവര്‍ എന്തുകൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കരിച്ച് സംരക്ഷിക്കാന്‍ രംഗത്തുവന്നില്ലെന്നതും ചോദ്യംചെയ്യപ്പെടേണ്ടതാണ്. ഓട്ടോ ഡ്രൈവര്‍, ഹോംഗാര്‍ഡ്, പോലീസുകാര്‍ എന്നിവരെ അടിച്ച് ആശുപത്രിയിലെത്തിക്കുന്നതിന് മജിസ്‌ട്രേറ്റിന് എങ്ങനെയാണ് സാധിക്കുക. അധികാര പരിധി വിട്ടുപോകുമ്പോള്‍ മേലധികാരികളില്‍നിന്നും അനുമതിവാങ്ങണമെന്ന് അറിയാത്തവരാണോ മജിസ്‌ട്രേറ്റിന്റെകൂടെ പോയ അഭിഭാഷകരെന്ന ചോദ്യവും ആക്ഷന്‍ കമ്മിറ്റി ഉന്നയിക്കുന്നു.

സ്വന്തം നാടായ തൃശ്ശൂരിലേക്ക് പോകാന്‍ മജിസ്‌ട്രേറ്റ് അനുമതി വാങ്ങിയിരുന്നു. പിന്നെയെങ്ങനെയാണ് മജിസ്‌ട്രേറ്റ് സംസ്ഥാനംവിട്ട് മറ്റൊരു സംസ്ഥാനത്തില്‍പെട്ട സുള്ള്യയിലെത്തിയത്. ആരെങ്കിലും ബോധംകെടുത്തി കൊണ്ടുപോയതാണോയെന്നും ആക്ഷന്‍കമ്മിറ്റി ചോദിക്കുന്നു. ശീതളപാനിയത്തില്‍ മദ്യംകലര്‍ത്തി ബലമായി കുടിപ്പിച്ചുവെന്ന് മജിസ്‌ട്രേറ്റ് മൊഴിനല്‍കിയിട്ടുണ്ട്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെപേരില്‍ കസ്റ്റഡിയിലെടുത്ത മജിസ്‌ട്രേറ്റിനെ മൂന്നാംമുറ പ്രയോഗിച്ച് ക്രൂരമായി പീഡിപ്പിക്കാന്‍ പോലീസിന് എന്താണ് അധികാരം. രണ്ടുകാലുകളിലും മുഖത്തും മര്‍ദനമേറ്റതിന്റേയും നീരുവന്നതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. അരക്കെട്ട് അനക്കാന്‍ സാധിക്കാത്തവിധം വേദന അനുഭവിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. സംഭവങ്ങള്‍ പകര്‍ത്തിയെന്നവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ കര്‍ണാടക പോലീസ് കോടതിക്ക് മാത്രമേ നല്‍കുവെന്നാണ് പറയുന്നത്. ഇതെല്ലാം ആരോ സംവിധാനംചെയ്ത തിരക്കഥയുടെ ഭാഗമാണോയെന്നും ആക്ഷന്‍കമ്മിറ്റി ചോദിക്കുന്നു.

മരിച്ച മജിസ്‌ട്രേറ്റിനോട് ഔദ്യോഗികമായ യാതൊരു ബഹുമാനമോ ആദരവോ നീതിന്യായ വിഭാഗം കാണിച്ചിട്ടില്ല. സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ ഒരു കറുത്തതുണിപോലും ഷര്‍ട്ടില്‍ കുത്താന്‍ തയ്യാറാകാതിരുന്നത് മരിച്ച മജിസ്‌ട്രേറ്റ് ദളിതനായതുകൊണ്ടാണെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ജോയിന്റ് കണ്‍വീനര്‍ ഒ കെ പ്രഭാകരന്‍, ട്രഷറര്‍ എസ് ബിന്ദുമോള്‍, സജീവന്‍ പുളിക്കൂര്‍, അജക്കോട് വസന്തന്‍, കെ ദിവ്യ, കരുണാകരന്‍ എരോളി, സി എച്ച് ഗോപാലന്‍, കെ കെ സ്വാമികൃഷ്ണ, പ്രകാശ് പനയാല്‍ തുടങ്ങിവരും സംബന്ധിച്ചു.
മജിസ്‌ട്രേറ്റിന്റെ മരണം: ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചുവോ? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി; കൂടെപ്പോയ അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം, മജിസ്‌ട്രേറ്റിന് ആദരവും കിട്ടിയില്ല

Related News:
ജീവനൊടുക്കിയ മജിസ്‌ട്രേറ്റ് സുള്ള്യയിലേക്ക് പോയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല; ഒപ്പം പോയത് 2 അഭിഭാഷകരും ഒരു ബിസിനസുകാരനുമെന്ന് വിവരം, മജിസ്‌ട്രേറ്റിന് മര്‍ദനമേറ്റപ്പോള്‍ ഇവരെവിടെയായിരുന്നുവെന്ന ചോദ്യം ബാക്കി


മജിസ്‌ട്രേറ്റിന്റെ മരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

മജിസ്‌ട്രേറ്റിനോടൊപ്പമുണ്ടായിരുന്ന അഭിഭാഷകരെ പോലീസ് ചോദ്യം ചെയ്യും

മജിസ്‌ട്രേറ്റിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും

സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍

മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി

സുള്ള്യപോലീസ് ക്രൂരമായി മര്‍ദിച്ചെന്നും പെപ്‌സിയില്‍ മദ്യംകലര്‍ത്തി കുടിപ്പിച്ചെന്നും മജിസ്‌ട്രേറ്റ്; സി ഐക്ക് പരാതി നല്‍കി, ചികിത്സതേടി

സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്‌റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു

മജിസ്‌ട്രേറ്റിനെതിരെയുള്ള കേസ്: നിയമവൃത്തങ്ങളില്‍ ഞെട്ടല്‍, നടപടിയുണ്ടായേക്കും, ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്‍കിയതിനാല്‍ വിട്ടയച്ചു

സുള്ള്യയിലെ കേസ്; മജിസ്‌ട്രേറ്റില്‍ നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു


Keywords: Kasaragod, Press meet, Kerala, Top-Headlines, Magistrate death: action committee press conference

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia