മജിസ്‌ട്രേറ്റിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും
Nov 9, 2016, 12:17 IST
കാസര്‍കോട്: (www.kasargodvartha.com 09/11/2016) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് ജുഡീഷ്യല്‍ തൃശ്ശൂര്‍ ചാലക്കുടി സ്വദേശി വി കെ ഉണ്ണികൃഷ്ണന്റെ (45) മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
Keywords: Kasaragod Chief Magistrate VK Unnikrishnan, kasaragod, Kerala, Obituary, Magistrate found dead hanged, Magistrate dead body to send for detailed postmortem, VK Unnikrishnan
വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ജില്ലാ ജഡ്ജ് മനോഹര്‍ കിണി അടക്കമുള്ള മുഴുവന്‍ ജഡ്ജിമാരും മജിസ്‌ട്രേറ്റ്മാരും ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ജില്ലാ പോലീസ് ചീഫിനെകൂടാതെ കാസര്‍കോട് ഡി വൈ എസ് പി എംവി സുകുമാരന്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍, വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത്, കാസര്‍കോട് സി ഐ സിഎ അബ്ദുര്‍ റഹീം, എസ് ഐമാരായ അജിത് കുമാര്‍, കെ കെ പ്രശോഭ് തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍, അഡ്വ. സി ഷുക്കൂര്‍ അടക്കമുള്ള അഭിഭാഷകരും ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
കണ്ടന്‍കുട്ടി - വള്ളിയമ്മ ദമ്പതികളുടെ മകനാണ്. ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: സായി കൃഷ്ണ (നാല്), ഗൗരി കൃഷ്ണ (രണ്ട്). ഗുരൂവായൂര്‍ എസ് ഐ സുരേന്ദ്രന്‍, വി കെ ബിന്ദു, വി കെ സിന്ധു, വി കെ ശാരദ സഹോദരങ്ങളാണ്.
Related News:
സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍