സുള്ള്യപോലീസ് ക്രൂരമായി മര്‍ദിച്ചെന്നും പെപ്‌സിയില്‍ മദ്യംകലര്‍ത്തി കുടിപ്പിച്ചെന്നും മജിസ്‌ട്രേറ്റ്; സി ഐക്ക് പരാതി നല്‍കി, ചികിത്സതേടി
Nov 7, 2016, 13:21 IST
കാസര്‍കോട്: (www.kasargodvartha.com 07/11/2016) സുള്ള്യ പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നാരോപിച്ച് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കാസര്‍കോട് സി ഐക്ക് പരാതി നല്‍കി. കാസര്‍കോട് മജിസ്‌ട്രേറ്റ് തൃശൂര്‍ മുല്ലച്ചേരി സ്വദേശി വി കെ ഉണ്ണികൃഷ്ണനാണ് (45) കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് പരാതി നല്‍കിയത്.
മഡിസ്‌ട്രേറ്റ് കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കര്‍ണാടകയിലെ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനത്തിന് പോയി തിരിച്ച് വരുന്നതിനിടെ സുള്ള്യ പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് മജിസ്‌ട്രേറ്റ് കാസര്‍കോട് ടൗണ്‍ സി ഐക്ക് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. സുള്ള്യ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്നെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയെന്നാണ് മജിസ്‌ട്രേറ്റ് പറയുന്നത്.
ഷൂ കൊണ്ട് ചവിട്ടുകയും സ്‌റ്റേഷനില്‍ വെച്ച് വെള്ളം ചോദിച്ചപ്പോള്‍ പെപ്‌സിയില്‍ മദ്യം കലര്‍ത്തി ബലമായി കുടിപ്പിച്ചെന്നും മജിസ്‌ട്രേറ്റ് പരാതിപ്പെട്ടു. സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഓട്ടോയിലാണ് മജിസ്‌ട്രേറ്റ് സുള്ള്യ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്നിലിറങ്ങിയത്. ഓട്ടോ ഡ്രൈവര്‍ അമിത വാടക ചോദിച്ചതിനെ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ എത്തിയ പോലീസുകാരന്‍ ഓട്ടോ ഡ്രൈവറുടെ പക്ഷം ചേരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.
മജിസ്‌ട്രേറ്റാണെന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയപ്പോള്‍ പോലീസ് വലിച്ചെറിഞ്ഞതായും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. അതിനിടെയാണ് സുള്ള്യ എസ് ഐയും മൂന്നു പോലീസുകാരും സ്ഥലത്തെത്തിയത്. ഇവര്‍ ബലമായി തന്നെ ജീപ്പില്‍ കയറ്റിക്കൊണ്ട് പോയെന്നും ജീപ്പിനകത്ത് വെച്ചും പോലീസ് സ്‌റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയില്‍ വ്യക്തമാക്കി. പിന്നീട് സി ഐ സ്ഥലത്തെത്തുകയും മജിസ്‌ട്രേറ്റാണെന്ന് അറിഞ്ഞതോടെ ഒത്തു തീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. 700 രൂപ, തിരിച്ചറിയല്‍ കാര്‍ഡ്, സ്വര്‍ണമോതിരം എന്നിവ നഷ്ടപ്പെട്ടതായും ഭാര്യയെ വിളിക്കാന്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസുകാര്‍ അസഭ്യം പറഞ്ഞതായും മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പറയുന്നു. മജിസ്‌ട്രേറ്റിന്റെ ഇരു കൈകള്‍ക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്.
Related News:
സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്‌റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു

മജിസ്ട്രേറ്റിനെതിരെയുള്ള കേസ്: നിയമവൃത്തങ്ങളില്‍ ഞെട്ടല്‍, നടപടിയുണ്ടായേക്കും, ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്കിയതിനാല് വിട്ടയച്ചു
Keywords: Kasaragod, Kerala, Complaint, CI, Sulia Police, Magistrate, Judge, Attack, Assault, Magistrate approaches Kasaragod Police