city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തോമസ് ഐസകും സിപിഎമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നു: കെ. ശ്രീകാന്ത്

കുമ്പള: (www.kasargodvartha.com 11/11/2016) മന്ത്രി തോമസ് ഐസകും സിപിഎമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നതായി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. യുമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് കുമ്പളയില്‍ നടക്കുന്ന കെ.ടി. ജയകൃഷ്ണണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ സ്വാഗതസംഘ രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കൈകൊണ്ട തീരുമാനം രാജ്യം മുഴുവന്‍ അംഗീകരിച്ചപ്പോള്‍ എതിര്‍ത്തത് സിപിഎമ്മും, എസ്ഡിപിഐയും, മുസ്ലിംലീഗുമാണ്. മന്ത്രി തോമസ് ഐസക് പത്രസമ്മേളനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രധാനമന്ത്രിക്കെതിരായി തിരിയാന്‍ ശ്രമം നടത്തി. അരാചകത്വം സൃഷ്ടിക്കാനുള്ള ശ്രമത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് നോട്ട് പിന്‍വലിച്ച തീരുമാനവുമായി സഹകരിക്കാന്‍ തയ്യാറാകുകായിരുന്നു. ഇത് രാജ്യ സ്‌നേഹം വെളിവാക്കുന്നതാണ്.

കള്ളപ്പണക്കാരുടേയും, ക്രിമിനലുകളുടേയും പണം കൊണ്ടാണ് സിപിഎം പോലുള്ള പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യദ്രോഹികളെ സംരക്ഷിക്കുന്ന പാര്‍ട്ടികളായി ഇടതുപക്ഷവും, എസ്ഡിപിഐയും, ലീഗും മാറിയിരിക്കുകയാണ്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ കള്ളപ്പണം സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍. സുനില്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള. സി. നായ്ക്, സംസ്ഥാന സമിതിയംഗം പി. സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേഷ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം വി. ബാലകൃഷ്ണഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, വൈസ് പ്രസിഡണ്ട് ചഞ്ചലാക്ഷി, ട്രഷറര്‍ ജി. ചന്ദ്രന്‍, എസ് സിഎസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ. കയ്യാര്‍, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ശങ്കര ആള്‍വ, യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ വിജയ് കുമാര്‍ റൈ തുടങ്ങിയവര്‍ സംബന്ധിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ മധൂര്‍ സ്വാഗതവും, ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
തോമസ് ഐസകും സിപിഎമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നു: കെ. ശ്രീകാന്ത്

Keywords:  Kasaragod, Kerala, Kumbala, CPM, Minister, Muslim-league, SDPI, BJP, K.Sreekanth, K.Sreekanth against CPM on Note issue.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia