കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു
Nov 23, 2016, 13:54 IST
കാസര്‍കോട്: (www.kasargodvartha.com 23/11/2016) 25 വര്‍ഷക്കാലം കാസര്‍കോട് നഗരസഭാ കൗണ്‍സിലറായിരുന്ന കൊപ്പല്‍ അബ്ദുല്ല (60) അന്തരിച്ചു. എറണാകുളം ആലുവ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 മണിയോടെയായിരുന്നു അന്ത്യം. ചൊവ്വാഴ്ച മരുമകന്‍ നാസറുമൊത്ത് എറണാകുളം ആലുവയില്‍ സ്വകാര്യ ആവശ്യത്തിന് പോയ കൊപ്പല്‍ അബ്ദുല്ലയ്ക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഉടന്‍തന്നെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അദ്ദേഹത്തെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഗൾഫിലായിരുന്ന മകൻ റിഷാദ് എത്തിയ ശേഷം വെന്റിലേറ്റർ ഒഴിവാക്കിയതോടെയാണ് ഡോക്ടർ മരണം സ്ഥിരീകരിച്ചത്.
നേരത്തെ മുസ്ലിം ലീഗിലായിരുന്ന കൊപ്പല്‍ അബ്ദുല്ല ഐ എന്‍ എല്‍ രൂപീകരിച്ചപ്പോള്‍ പിന്നീട് പാര്‍ട്ടിമാറി ഐ എന്‍ എല്‍ നേതൃ നിരയിലെത്തി. പിന്നീട് സുലൈമാന്‍ ഹാജി ബാങ്കോടിനൊപ്പം ജനകീയ വികസന മുന്നണി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാസര്‍കോടിന്റെ രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു കൊപ്പല്‍ അബ്ദുല്ല. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്നതില്‍ അസാമാന്യമായ കഴിവായിരുന്നു കൊപ്പല്‍ അബ്ദുല്ലയ്ക്ക്.
ഇരുചക്രവാഹന യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ടൂവീലേര്‍സ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ രൂപികരിക്കുകയും അതിന്റെ പ്രസിഡന്റായി തുടരുകയുമായിരുന്നു. കാസര്‍കോട് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് നഗരത്തില്‍ ഫിര്‍ദൗസ് ബസാറിൽ കൊപ്പല്‍ എക്‌സ്പ്രസ് എന്ന ഹെല്‍പ് ലൈന്‍ സ്ഥാപനം നടത്തി വന്നിരുന്നു.
നെല്ലിക്കുന്നിലെ കൊപ്പല്‍ അബ്ദുല്‍ ഖാദര്‍ - ബീഫാത്വിമാബി ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: സറീന, റിയാന, ഷാഹിന, റിഷാദ് (ദുബൈ). മരുമക്കള്‍: ഇംത്യാസ്, ആസിഫ്, നാസര്‍, ദില്‍ഷാന, പരേതനായ മുത്തലിബ്. സഹോദരങ്ങള്‍: ജമീല, ഹാജറ, സുബൈദ, ആഇശ. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ച് രാവിലെ 11 മണിയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബര്സ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Obituary, Koppal Abdulla passes away, Kerala, Municipal Councilor