സ്‌കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം
Nov 10, 2016, 11:31 IST
കാസര്‍കോട്: (www.kasargodvartha.com 10/11/2016) സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന രണ്ടാംതരം വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാവിലെ ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പിലാങ്കട്ടയ്ക്ക് സമീപമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.
ബദിയടുക്കയ്ക്കടുത്തെ ഒരു സ്‌കൂളില്‍ രണ്ടാംതരം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കറുത്ത് തടിച്ച ഒരു യുവാവാണ് തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയതെന്നാണ് കുട്ടി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് ബലമായി കാറില്‍ കയറ്റുകയും ഏറെ നേരം പലവഴികളിലൂടെ കാറോടിച്ചു പോയ ശേഷം വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ പരിസരത്തെ റോഡില്‍ ഉപേക്ഷിച്ച് സ്ഥലം വിടുകയുമായിരുന്നു.
കുട്ടി നിലവിളിച്ചതോടെയാണ് കുട്ടിയെ കാറില്‍ നിന്നും ഇറക്കിയത്. പരിഭ്രാന്തിയോടെ സ്‌കൂളിലെത്തിയ കുട്ടി ഹെഡ്മാസ്റ്ററോട് വിവരം പറഞ്ഞു. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയഡുക്ക പോലീസ് അന്വേഷണംനടത്തുകയും കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള കാറിലാണ് അജ്ഞാതനായ യുവാവ് വന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
കാറില്‍ കയറ്റിയശേഷം ഇയാള്‍ ആര്‍ക്കോ ഫോണ്‍ ചെയ്തിരുന്നതായും കുട്ടി വെളിപ്പെടുത്തി. ഇതോടെ കുട്ടിയെ റാഞ്ചാന്‍ ശ്രമിച്ചത് ആസൂത്രിതമാണെന്നും കൂടുതല്‍ പേര്‍ക്ക് ഈ സംഭവവുമായി ബന്ധമുണ്ടെന്നും പോലീസ് കരുതുന്നു. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ബദിയടുക്ക എസ് ഐ ദാമോദരന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. കാസര്‍കോട്ടും മഞ്ചേശ്വരത്തും സമീപകാലത്ത് ഈ രീതിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നു.
എന്നാല്‍ ഈ കേസുകളില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വന്‍ റാക്കറ്റ് തന്നെ കാസര്‍കോട്ടും പരിസരങ്ങളിലും തമ്പടിച്ചതായി പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Student, Kidnap, Badiyadukka, Police, Case, Care, Kidnapping attempt: Probe against more suspected