city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘം തമ്പടിച്ചു; ഭയത്തോടെ രക്ഷിതാക്കള്‍, മഞ്ചേശ്വരത്തിനു പിന്നാലെ ബന്തിയോടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, സംഘമെത്തിയത് പര്‍ദ ധരിച്ച്

മഞ്ചേശ്വരം: (www.kasargodvartha.com 15/11/2016) കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘം നാട്ടില്‍ തമ്പടിച്ചതായി പോലീസിന് സൂചന ലഭിച്ചു. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലുമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നേരത്തെ കാഞ്ഞങ്ങാട്ട് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയായ ഒരാള്‍ അറസ്റ്റിലായിരുന്നു. തിങ്കളാഴ്ച മഞ്ചേശ്വരം മിയാപദവ് ബേരിക്കയില്‍ നിന്നും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13 കാരനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് ടാറ്റ ഓട്ടോ റിക്ഷയില്‍ (മാജിക് ഐറിസ്) ഷിറിയയില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബുര്‍ഖ ധരിച്ചെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്‌കൂളിലേക്ക് വിടാമെന്ന് പറഞ്ഞു ഓട്ടോയില്‍ കുട്ടിയെ ബലമായി കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഇവരുടെ പിടിയില്‍ നിന്നും കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കുമ്പള എസ് ഐ മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം മിയാപ്പദവിലെ ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ബേരിക്കയിലെ സി.കെ മുഹമ്മദിന്റെ മകനുമായ മുഹമ്മദ് അജ്മലിനെ വൈകിട്ട് 4.30 മണിയോടെ ഓംനി വാനില്‍ തട്ടിക്കൊണ്ടുപോയ സംഭവം നാടിനെ നടുക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബന്തിയോട് അടുക്കയിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. വട്ടിപ്പദവിലെ ഓര്‍ഫനേജിലാണ് അജ്മല്‍ താമസിക്കുന്നത്. സ്‌കൂള്‍ വിട്ട് സ്വന്തം വീട്ടിലേക്ക് പോയ കുട്ടി അവിടെ മാതാപിതാക്കളില്ലാത്തതിനാല്‍ തിരിച്ച് ഓര്‍ഫനേജിലേക്ക് തന്നെ നടന്നുപോകുന്നതിനിടെ ഓംനി വാനിലെത്തിയ സംഘം കൈയ്യിലുണ്ടായിരുന്ന പേപ്പര്‍ താഴെയിടുകയും അത് കുട്ടിയോട് എടുത്തുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടി പേപ്പര്‍ എടുക്കാന്‍ കുനിഞ്ഞപ്പോള്‍ പെട്ടെന്ന് വലിച്ച് ഓംനി വാനില്‍ കയറ്റി ഓടിച്ചുപോവുകയാണുണ്ടായത്.

എട്ട് കിലോ മീറ്ററോളം ദൂരം ഓടിച്ചുപോയ വാനില്‍ നിന്നും കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ വാനിനെ പിന്തുടരുകയും ഇതു മനസിലാക്കിയ സംഘം കുട്ടിയെ മിയാപദവില്‍ ഉപേക്ഷിച്ച് കടന്നുകളുയുകയുമായിരുന്നു. കുട്ടിയെ പിന്നീട് മഞ്ചേശ്വരം പോലീസ് കൂട്ടിക്കൊണ്ടുപോയി വിശദമായ മൊഴിയെടുത്തു. കുട്ടിയുടെ മൊഴിയില്‍ ചില വൈരുധ്യങ്ങളുള്ളതിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ കേസെടുക്കുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്ന് മഞ്ചേശ്വരം എസ് ഐ പ്രമോദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കറുത്ത നിറത്തിലുള്ള ഓംനി വാനിലാണ് തന്നെ ബലം പ്രയോഗിച്ച് കൊണ്ടുപോയതെന്നും സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നതായും കന്നഡയിലാണ് ഇവര്‍ സംസാരിച്ചതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. കുട്ടിയെ ദേഹോപദ്രവമൊന്നും ഏല്‍പിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പിന്നീട് രക്ഷിതാക്കളെ ഏല്‍പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീട്ടുകാരുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം

കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘം തമ്പടിച്ചു; ഭയത്തോടെ രക്ഷിതാക്കള്‍, മഞ്ചേശ്വരത്തിനു പിന്നാലെ ബന്തിയോടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, സംഘമെത്തിയത് പര്‍ദ ധരിച്ച്


Keywords:  Kasaragod, Kerala, Manjeshwaram, Kidnap-attempt, Police, Kidnapping attempt; police investigation started.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia