വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി, ഭീതിയോടെ രക്ഷിതാക്കള്‍
Nov 17, 2016, 13:39 IST
ബദിയടുക്ക: (www.kasargodvartha.com 17/11/2016) ബന്തിയോടും മഞ്ചേശ്വരത്തും കുട്ടികളെ തട്ടികൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നാലെ ബദിയടുക്കയിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ പെര്‍ഡാല പാലത്തിന് സമീപംവെച്ചാണ് ഓംനി വാനിലെത്തിയ സംഘം കുട്ടിയെതുട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. ബദിയടുക്ക കുനില്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ലിന്‍ലാദി (10) നെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ ഉപ്പൂപ്പ ബദിയടുക്ക പോലീസില്‍ പരാതി നല്‍കി.
മദ്രസവിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓംനിവാന്‍ കുട്ടിയുടെ അരികിലൂടെ കടന്നുപോയിരുന്നു. കുറച്ചുദൂരം പോയ ഓംനിവാന്‍ നിര്‍ത്തുകയും റിവേഴ്‌സ് ഗിയറിട്ടുവന്ന് കുട്ടിയുടെ അടുത്ത് നിര്‍ത്തുകയും വാനിനകത്തേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിപെട്ടെന്നുതന്നെ കുതറിയോടി വിവരം വീട്ടിലറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. പിന്നീട് ഉപ്പുപ്പ ബദിയടുക്ക സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍നടന്ന തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങള്‍ക്ക് സമാനമാണ് വ്യാഴാഴ്ച പെര്‍ഡാലയിലുണ്ടായ തട്ടിക്കൊണ്ടുപോകല്‍ ശ്രമവും. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കുട്ടി പേടിച്ചുവിറച്ചിരിക്കുകയാണ്.
മഞ്ചേശ്വരത്തും ബന്തിയോടുമുണ്ടായ തട്ടികൊണ്ടുപോകല്‍ ശ്രമത്തിന് പിന്നില്‍ മണല്‍ മാഫിയാ സംഘമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. ഇതേതുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനിടയിലാണ് പെര്‍ഡാലയിലും തട്ടിക്കൊണ്ടുപോകല്‍ശ്രമം അരങ്ങേറിയത്. ഒരാഴ്ച മുമ്പ് ബദിയടുക്ക പിലാങ്കട്ടയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ടു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയെ പിന്നീട് സ്‌കൂളിന് സമീപം ഇറക്കിവിട്ടു. സി സി ടി വി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ചെര്‍ക്കള കെട്ടുംകല്ലിലെ മൊയ്തീനെ (33) പോലീസ് അറസ്റ്റുചെയ്തിരുന്നു.
കുട്ടികളെ തട്ടികൊണ്ടുപോകാനുള്ള ശ്രമം പെരുകിയതോടെ രക്ഷിതാക്കള്‍ ഭീതിയോടെയാണ് കഴിയുന്നത്. സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്.
Keywords: Kidnap, Badiyadukka, Kasaragod, Kerala, Top-Headlines, Police, Kidnapping attempt