city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാത്രയായത് കാസര്‍കോട് എക്‌സ്പ്രസ്സ്

മാഹിന്‍ കുന്നില്‍

(www.kasargodvartha.com 23.11.2016) കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗം മൂലം കാസര്‍കോടിന് നഷ്ടമായത് നല്ലൊരു പൊതു പ്രവര്‍ത്തകനെ. കാസര്‍കോടിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക സേവന രംഗത്തെല്ലാം നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ ജനപ്രതിനിധിയായും തിളങ്ങിയ കൊപ്പല്‍ അറിയപ്പെടുന്ന സംഘടകന്‍ കൂടിയായിരുന്നു.

രാഷ്ടീയ നേതാക്കള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കലാ കായിക രംഗത്തുള്ളവര്‍, വ്യവസായികള്‍, സാധാരണക്കാര്‍ എന്നിവരോടെല്ലാം കൊപ്പല്‍ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. സെക്രട്ടറിയേറ്റിലെ ചുവപ്പു നാടയില്‍ കുടുങ്ങുന്ന ഫയലുകളുടെ കെട്ടഴിപ്പിക്കാനുള്ള കൊപ്പലിന്റെ കഴിവ് കാസര്‍കോട്ട് പ്രസിദ്ധമാണ്.

കൊപ്പലിന്റെ സംഘാടക മികവ് തെളിയിക്കുന്ന നിരവധി പരിപാടികള്‍ കാസര്‍കോട് നടന്നിരുന്നു. എക്‌സ്‌പോ, ദേശീയ കാര്‍ റാലി, ഇശല്‍ സംഗമങ്ങള്‍ തുടങ്ങിയവയെല്ലാം ജനകീയമാക്കി നടത്തുന്നതില്‍ കൊപ്പലിന് സാധിച്ചു. അടുത്തിടെ ഞാന്‍ യുഎഇയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹവും അവിടെ സജീവ സാന്നിധ്യമായിരുന്നു.

Related Article:
കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗത്തോടെ
കാസര്‍കോടിന് നഷ്ടമായത് തന്റേടിയായ നേതാവിനെ

ജനന സര്‍ട്ടിഫിക്കറ്റായാലും മരണ സര്‍ട്ടിഫിക്കറ്റായാലും റേഷന്‍ കാര്‍ഡായാലും സാധാരണക്കാരന്റെ ഏത് പ്രശ്‌നങ്ങള്‍ക്കും കൊപ്പല്‍ ഓടി നടന്നു ശരിയാക്കി കൊടുക്കുമായിരുന്നു. ആര്യ കാലത്ത് ലീഗ്കാരനായിരുന്ന കൊപ്പല്‍ സേട്ടു സാഹിബ് നാഷണല്‍ ലീഗ് രൂപീകരിച്ചപ്പോള്‍ അതില്‍ സജീവമായി. 'കാസര്‍കോട് നഗര സഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായും കൗണ്‍സിലറായും കൊപ്പല്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

പതിവായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന കൊപ്പല്‍ അബ്ദുല്ല ഇരുചക്രവാഹന യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും മുന്‍നിരയിലുണ്ടായിരുന്നു. ഫിര്‍ദൗസ് റോഡിലെ 'കൊപ്പല്‍ എക്‌സ്പ്രസ്, കാസര്‍കോട്ടുകാരുടെ ജനസേവന കേന്ദ്രമായിരുന്നു. നികത്താനാവാത്ത നഷ്ടം എന്ന് പറയുന്നത് ഇത്തരം പൊതു പ്രവര്‍ത്തകരുടെ വിയോഗത്തെയാണ്. നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

Related Article:
കൊപ്പല്‍ അബ്ദുല്ല: പൊതു പ്രവര്‍ത്തനം ജീവിത സേവനമാക്കിയ നേതാവ്

യാത്രയായത് കാസര്‍കോട് എക്‌സ്പ്രസ്സ്

Keywords:   kasaragod, Kasaragod-Municipality, Leader, INL, Death, Condolence, Political party, Article, Mahin Kunnil, Koppal Abdulla.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia