city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലപ്പുറം ജലനിധി ഓഫീസ് തട്ടിപ്പ്: മുഖ്യപ്രതിയും കാസര്‍കോട് സ്വദേശിയുമായ അക്കൗണ്ടിംഗ് ഓഫീസര്‍ അറസ്റ്റില്‍

മലപ്പുറം: (www.kasargodvartha.com 22/11/2016) മലപ്പുറത്തെ ജലനിധി റീജനല്‍ ഓഫീസില്‍നിന്നും ആറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയും കാസര്‍കോട് സ്വദേശിയുമായ അക്കൗണ്ടിംഗ് ഓഫീസര്‍ അറസ്റ്റില്‍. ജലനിധി ഓഫിസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതനായ നീലേശ്വരത്തെ പ്രവീണ്‍കുമാറിനെയാണ് (40) മലപ്പുറം ഡി വൈ എസ് പി പിഎം പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ സി ഐ കെ പ്രേംജിത്തും സംഘവും അറസ്റ്റുചെയ്തത്.

ഈ കേസില്‍ നേരത്തെ അറസ്റ്റിലായ പ്രവീണ്‍ കുമാറിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ ദീപയ്ക്ക് ജാമ്യം ലഭിച്ചവിവരം അറിഞ്ഞ് ഭാര്യയെ കാണാന്‍ മംഗളൂരുവില്‍നിന്നും കാഞ്ഞങ്ങാട്ടേക്ക് ട്രെയിനില്‍ വരുന്നതിനിടെയാണ്  നീലേശ്വരം റെയില്‍വേ സ്‌റ്റേഷന് സമീപത്തു നിന്ന് 
പ്രവീണ്‍ കുമാറിനെ അറസ്റ്റുചെയ്തത്. പ്രതിയെ മലപ്പുറത്തെത്തിച്ചു. കാഞ്ഞങ്ങാട്, മഡിക്കേരി, മംഗളൂരു എന്നിവിടങ്ങളില്‍ മൊബൈല്‍ ഓഫ് ചെയ്ത് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രവീണ്‍. ദീപയ്ക്കും പ്രവീണ്‍ കുമാറിനും ഒളിത്താവളം ഒരുക്കിക്കൊടുത്ത പ്രവീണ്‍കുമാറിന്റെ സഹോദരിയുടെ മകന്‍ നീലേശ്വരത്തെ മിഥുന്‍ കൃഷ്ണ (25)നെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

ജലനിധി ഫണ്ട് പഞ്ചായത്തുകളുടെ അക്കൗണ്ടിലേക്ക് കൈമാറാന്‍ ജലനിധി റീജനല്‍ പ്രോജക്ട് ഡയറക്ടര്‍ ഒപ്പിട്ടുനല്‍കുന്ന കത്തിന് പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത വ്യാജ കത്തുണ്ടാക്കി ബാങ്കില്‍ നല്‍കിയായിരുന്നു തട്ടിപ്പ്. സംഭവം പുറത്തായതിന് പിറകെ പ്രവീണ്‍കുമാര്‍ മുങ്ങുകയായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രവീണും ഭാര്യ ദീപയും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമിയും ആഡംബര വാഹനങ്ങളും വീടുകളും വാങ്ങിക്കൂട്ടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം ജലനിധി ഓഫീസ് തട്ടിപ്പ്: മുഖ്യപ്രതിയും കാസര്‍കോട് സ്വദേശിയുമായ അക്കൗണ്ടിംഗ് ഓഫീസര്‍ അറസ്റ്റില്‍

Related News:
മലപ്പുറത്തെ ജലനിധി ഓഫീസില്‍നിന്നും കോടികള്‍ തട്ടിയ കേസിലെ പ്രതി ദീപയെ കാസര്‍കോട്ടേക്ക് കൊണ്ടുവരും; മൂന്നാം പ്രതിയും അറസ്റ്റില്‍

Keywords:  Nileshwaram, Kasaragod, Kerala, Malappuram, Arrest, Jalanidhi scam: main accused arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia