city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നോട്ട് സംഭവം: അറസ്റ്റിലായ പ്രതികള്‍ക്ക് പണം എത്തിച്ചുകൊടുത്ത കാഞ്ഞങ്ങാട്ടെ പഴം വ്യാപാരി കസ്റ്റഡിയിലായതായി സൂചന, ലക്ഷങ്ങളുടെ പുതിയനോട്ട് പുറത്തു കടത്തിയതിനു പിന്നില്‍ ബാങ്കുദ്യോഗസ്ഥരോ?

കാഞ്ഞങ്ങാട്: (www.kasargodvartha.com 18/11/2016) കാസര്‍കോട് മേല്‍പറമ്പില്‍ വെച്ച് പഴയ നോട്ടിന് പകരം പുത്തന്‍ നോട്ടുകള്‍ കൈമാറാനെത്തിയപ്പോള്‍ പോലീസ് വേഷം മാറി കുടുക്കിയ അഞ്ചംഗ സംഘത്തിനു പുത്തന്‍ പണം എത്തിച്ചുകൊടുത്തത് കാഞ്ഞങ്ങാട്ടെ പ്രമുഖ പഴം വ്യാപാരിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ കാഞ്ഞങ്ങാട് സി ഐ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.  www.kasargodvartha.com

ഈ പഴം വ്യാപാരിക്ക് ലക്ഷങ്ങളുടെ പുത്തന്‍ നോട്ടുകള്‍ പുറത്തേക്ക് കടത്തിക്കൊടുത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ചില ബാങ്ക് ഉദ്യോഗസ്ഥരാണെന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം ബാങ്ക് ഉദ്യോഗസ്ഥരിലേക്കും നീളുമെന്ന് പോലീസ് സൂചന നല്‍കി. നിരോധിച്ച 1000 ന്റെയും 500 ന്റെയും 10 ലക്ഷം രൂപയുടെ നോട്ടുകള്‍ നല്‍കിയാല്‍ പകരം ഏഴു ലക്ഷം പുതിയ നോട്ടുകള്‍ നല്‍കി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന സംഘമാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.  www.kasargodvartha.com

നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ് (39), നീലേശ്വരത്തെ പി. നിസാര്‍ (42) സഹോദരന്‍ എം. നൗഷാദ് (39), നീലേശ്വരം ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39) പാലക്കുന്ന് അങ്കകളരിയിലെ മുഹമ്മദ് ഷഫീഖ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസിന്റെ അന്വേഷണം നീളുന്നതോടെ മറ്റു പല വന്‍ സ്രാവുകളും കുടുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. പോലീസിന്റെ അന്വേഷണത്തോടൊപ്പം ആദായ നികുതി വകുപ്പിന്റെ സമാന്തര അന്വേഷണവും ഇക്കാര്യത്തിലുണ്ടാകുമെന്നാണ് വിവരം.   www.kasargodvartha.com

ബാങ്കില്‍ നിന്നും ആഴ്ചയില്‍ ഒരു പ്രാവശ്യം ചെക്കുവഴി 24,000 രൂപ മാത്രം പിന്‍വലിക്കാമെന്ന കര്‍ശനം നിയന്ത്രണം ഉണ്ടായിരിക്കെയാണ് ലക്ഷങ്ങളുടെ പുത്തന്‍ നോട്ടുകള്‍ പ്രതികളില്‍ നിന്നും പിടികൂടിയത്. ലക്ഷങ്ങളുടെ നോട്ടുകള്‍ എളുപ്പത്തില്‍ പ്രതികളുടെ കൈകളിലെത്താന്‍ ബാങ്ക് അധികൃതരുടെ സഹായമില്ലാതെ ഒരിക്കലും സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. അതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.  www.kasargodvartha.com

Also Read: 
ശനിയാഴ്ച നോട്ടുമാറല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം; നിയന്ത്രണം ഒരു ദിവസത്തേക്ക്

കാസര്‍കോട്ട് കള്ളപ്പണം വെളുപ്പിച്ച മറ്റു ചില ആളുകളെ കുറിച്ചും പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പോലീസ് ഇവര്‍ക്കു പിന്നാലെയും കൂടിയിട്ടുണ്ട്. വേഷം മാറിയാണ് പോലീസിന്റെ നിരീക്ഷണം നടക്കുന്നത്. ഇതോടെ എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ രംഗത്തിറങ്ങിയവരെല്ലാം ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാണ്.

പിടിയിലായ നിസാര്‍ പ്രവാസിയും ഹാരിസ് മീന്‍ ലോറി ഡ്രൈവറും നൗഷാദും നിസാറും ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളും സിദ്ദീഖ് തട്ടുക്കടക്കാരനും ഷഫീഖ് വാഹന ബ്രോക്കറുമാണ്.  www.kasargodvartha.com

പോലീസ് അറസ്റ്റു ചെയ്ത നോട്ടു കൈമാറല്‍ സംഘത്തിന്റെ അടിവസ്ത്രത്തില്‍ നിന്നും 1.20 ലക്ഷം രൂപ കൂടി കണ്ടെടുത്തു; പോലീസ് പിടികൂടിയ പുത്തന്‍ നോട്ട് 6 ലക്ഷമായി

അസാധുവാക്കിയ നോട്ടുകളുടെ 10 ലക്ഷം രൂപയ്ക്ക് പുത്തന്‍ 2,000 ന്റെ 7 ലക്ഷം; 5 പേര്‍ അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍, 4.80 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

നോട്ട് സംഭവം: അറസ്റ്റിലായ പ്രതികള്‍ക്ക് പണം എത്തിച്ചുകൊടുത്ത കാഞ്ഞങ്ങാട്ടെ പഴം വ്യാപാരി കസ്റ്റഡിയിലായതായി സൂചന, ലക്ഷങ്ങളുടെ പുതിയനോട്ട് പുറത്തു കടത്തിയതിനു പിന്നില്‍ ബാങ്കുദ്യോഗസ്ഥരോ?

നോട്ട് സംഭവം: അറസ്റ്റിലായ പ്രതികള്‍ക്ക് പണം എത്തിച്ചുകൊടുത്ത കാഞ്ഞങ്ങാട്ടെ പഴം വ്യാപാരി കസ്റ്റഡിയിലായതായി സൂചന, ലക്ഷങ്ങളുടെ പുതിയനോട്ട് പുറത്തു കടത്തിയതിനു പിന്നില്‍ ബാങ്കുദ്യോഗസ്ഥരോ?

Keywords:  Kasaragod, Kerala, Kanhangad, Bank, Accuse, arrest, Police, case, cash, Investigation,  Demonetization: attempt to sell banned notes, 5 arrested, More amount seized from currency sellers, How they got 2,000 notes bulkly?.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia