city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്‌റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു

സുള്ള്യ: (www.kasargodvartha.com 06/11/2016) സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് തൃശൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ (42)തിരെയാണ് സുള്ള്യ പോലീസ് കേസെടുത്തത്. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ മദ്യലഹിരിയില്‍ സുള്ള്യ ടൗണില്‍ ഓട്ടോ ഡ്രൈവര്‍മാരുമായി മജിസ്‌ട്രേറ്റ് അടിപിടി കൂടുകയായിരുന്നു.   www.kasargodvartha.com

ഓട്ടോഡ്രൈവര്‍മാര്‍ ആളറിയാതെ മജിസ്‌ട്രേറ്റിനെ മര്‍ദിച്ചതായും വിവരമുണ്ട്. വിവരമറിഞ്ഞ് സുള്ള്യ പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ വെച്ച് എസ് ഐ അടക്കമുള്ളവരോട് പരാക്രമം കാണിക്കുകയും പോലീസ് ഉദ്യോഗസ്ഥനെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തതെന്ന് സുള്ള്യ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ആശുപത്രിയില്‍ വെച്ചും പരാക്രമം കാട്ടി.  www.kasargodvartha.com

സംഭവം നടന്ന ഉടനെ സുള്ള്യ പോലീസ് കാസര്‍കോട് പോലീസുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തെ സുള്ള്യയിലെ ഗസ്റ്റ്ഹൗസില്‍ പാര്‍പ്പിക്കുകയും അഡീ. പോലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ എത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോയി.  www.kasargodvartha.com

സംഭവം കാസര്‍കോട്ടെ നിയമകേന്ദ്രങ്ങളിലും അഭിഭാഷകര്‍ക്കിടയിലും കോടതി ജീവനക്കാര്‍ക്കിടയിലും സജീവ ചര്‍ച്ചയായിട്ടുണ്ട്. ഒരു മജിസ്‌ട്രേറ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. കാസര്‍കോട്ടെ ഒരു അഭിഭാഷകനും മജിസ്‌ട്രേറ്റിന്റെ കൂടെയുണ്ടായിരുന്നതായി വിവരമുണ്ട്.  www.kasargodvartha.com

(UPDATED)

സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്‌റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു

Keywords: Kasaragod, Kerala, Sullia, Police, case, Liquor-drinking, Higher lever officer booked for disturbing police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia