അധ്യാപകനോട് മോശമായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും സുഹൃത്തും ബൈക്കിലെത്തി പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് പടക്കമെറിഞ്ഞു; പോലീസ് കേസെടുത്തു
Nov 25, 2016, 21:00 IST
കാസര്‍കോട്: (www.kasargodvartha.com 25/11/2016) അധ്യാപകനോട് മോശമായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും സുഹൃത്തും ബൈക്കിലെത്തി പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് പടക്കമെറിഞ്ഞതായി പരാതി. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ തളങ്കര ദഖീറത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്രിന്‍സിപ്പാള്‍ രാജേഷ് കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. www.kasargodvartha.com
നേരത്തെ അധ്യാപകനോട് മോശമായി പെരുമാറിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിയും സുഹൃത്തും ബൈക്കിലെത്തി പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് പടക്കമെറിഞ്ഞത്. ബൈക്കിലെത്തിയ സംഘം സി സി ടി വിയില്‍ കുടുങ്ങിയിട്ടുണ്ട്. www.kasargodvartha.com
ഐ പി സി സെക്ഷന്‍ 286,448 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. www.kasargodvartha.com

Keywords: Kasaragod, Kerala, suspension, Police, complaint, case, Investigation, Dhakeerath-school, Student, Fire cracker hurled to Principal office; case against 2.