വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്‌പോര്‍ട്ട്: യുവാവിനെതിരെ കേസ്
Nov 21, 2016, 10:52 IST
മഞ്ചേശ്വരം: (www.kasargodvartha.com 21/11/2016) വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരം വോര്‍ക്കാടിയിലെ ബഡിയാര്‍ ഹിത്തലിലെ ബലാപു അഹ്മദ് നിസാറി(25)നെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. അഹ്മദ് നിസാര്‍ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ അഹ്മദ് നിസാര്‍ അപേക്ഷയോടൊപ്പം സമര്‍പിച്ചത് വ്യാജ രേഖയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് റിപോര്‍ട്ട് നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഹ്മദ് നിസാറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് അന്വേഷണത്തെതുടര്‍ന്ന് യുവാവ് ഒളിവില്‍പോയി. മൂന്ന് മാസംമുമ്പാണ് വ്യാജരേഖ ചമച്ച് അഹ്മദ് നിസാര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
Also Read:
പിണറായിയും കോടിയേരിയും മണിയോടു പറഞ്ഞു, ആശാനേ സംസാരമൊന്ന് നിയന്ത്രിക്കണം
Keywords: Manjeshwaram, Kasaragod, Fake Birth Certificate, Kerala, Fake birth certificate for passport: case against youth