നോട്ട് നിരോധനം: ജില്ലയിലെ നാലിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പാത ഉപരോധിച്ചു; മാവുങ്കാലില്‍ ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരെ തടഞ്ഞു
Nov 18, 2016, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2016) യാതൊരു മുന്‍കരുതലുകളുമില്ലാതെ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലയിലെ നാലിടങ്ങളില്‍ ദേശീയ പാത ഉപരോധിച്ചു. കാസര്‍കോട് നിയോജക മണ്ഡലത്തിലെ ചെര്‍ക്കള, ഉദുമ നിയോജക മണ്ഡലത്തിലെ പൊയിനാച്ചി, കാഞ്ഞങ്ങാട് മണ്ഡലത്തിലെ മാവുങ്കാല്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം എന്നിവിടങ്ങളിലാണ് ഉപരോധ സമരം നടന്നത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാവിലെ 9.30 മുതല്‍ 9.40 വരെയാണ് ഹൈവെ ഉപരോധിച്ചത്. മാവുങ്കാലില്‍ ഉപരോധസമരം ആരംഭിച്ചപ്പോള്‍തന്നെ ബി ജെ പി പ്രവര്‍ത്തകര്‍ എത്തി സമരക്കാരെ തടഞ്ഞതായി യൂത്ത് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. സമരക്കാരെ തടഞ്ഞതിനെതുടര്‍ന്ന് ഇരുവിഭാഗങ്ങളുംതമ്മില്‍ ഉന്തുതള്ളുമുണ്ടായി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍നിന്ന് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ബി ജെ പി പ്രവര്‍ത്തകരേയും പിന്തിരിപ്പിച്ചത്.
ഉപരോധം തടഞ്ഞത് കുറച്ചുസമയം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പൊയ്‌നാച്ചിയില്‍ ഹൈവേ ഉപരോധം ഹക്കീം കുന്നിലും, മാവുങ്കാലില്‍ ശ്രീജിത്ത് മാടക്കാലും, നീലേശ്വരത്ത് സാജിദ് മൗവ്വലും ചെര്‍ക്കളയില്‍ യൂത്ത് കോണ്‍ഗ്രസ് മീഡിയ കോ-ഓഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടിയും ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod, Kerala, Top-Headlines, youth-congress, Protest, Demonetization: Youth Congress protest in 4 places, Demonetization: Youth Congress protest in 4 places