city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസാധുവാക്കിയ നോട്ടുകളുടെ 10 ലക്ഷം രൂപയ്ക്ക് പുത്തന്‍ 2,000 ന്റെ 7 ലക്ഷം; 5 പേര്‍ അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍, 4.80 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

കാസര്‍കോട്: (www.kasargodvartha.com 18/11/2016) അസാധുവാക്കിയ 500, 1,000 നോട്ടുകളുടെ 10 ലക്ഷം രൂപയ്ക്ക് പകരം പുത്തന്‍ 2,000 രൂപയുടെ ഏഴ് ലക്ഷം രൂപ നല്‍കുന്ന സംഘത്തിലെ അഞ്ചു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. പണം എത്തിച്ച എര്‍ടിക കാറും 4.80 ലക്ഷത്തിന്റെ പുതിയ 2,000 ന്റെ നോട്ടുകളും പോലീസ് പിടിച്ചെടുത്തു.

നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ് (39), നീലേശ്വരത്തെ പി. നിസാര്‍ (42) സഹോദരന്‍ എം. നൗഷാദ് (39), നീലേശ്വരം ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39) പാലക്കുന്ന് അങ്കകളരിയിലെ മുഹമ്മദ് ഷഫീഖ് (30) എന്നിവരെയാണ്
ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐ അബ്ദുര് റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച വൈകിട്ട് മേല്‍പറമ്പില്‍ വെച്ച് അറസ്റ്റു ചെയ്തത്.

Also Read: 
ശനിയാഴ്ച നോട്ടുമാറല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം; നിയന്ത്രണം ഒരു ദിവസത്തേക്ക്

വേഷം മാറിയെത്തിയ പോലീസ് സംഘം നോട്ടു മാറാനെന്നുള്ള വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. ഇത്തരത്തില്‍ നോട്ട് മാറി കൊടുക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘത്തെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരത്തെ ഹാരിസ് കാറില്‍ 4.80 ലക്ഷം രൂപയുമായി എത്തിയപ്പോഴാണ് തടഞ്ഞ് പിടികൂടിയത്. 2,000 രൂപ മാത്രമാണ് ബാങ്കുകളില്‍ നിന്നും ഒരാള്‍ക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നത്. ഇവര്‍ക്ക് ഇത്രയും വലിയ തുകയും പുതിയ 2,000 രൂപ നോട്ടുകള്‍ എങ്ങനെ ലഭിച്ചു എന്ന കാര്യത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അസാധുവാക്കിയ നോട്ടുകളുടെ 10 ലക്ഷം രൂപയ്ക്ക് പുത്തന്‍ 2,000 ന്റെ 7 ലക്ഷം; 5 പേര്‍ അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍, 4.80 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു


അസാധുവാക്കിയ നോട്ടുകളുടെ 10 ലക്ഷം രൂപയ്ക്ക് പുത്തന്‍ 2,000 ന്റെ 7 ലക്ഷം; 5 പേര്‍ അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍, 4.80 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

Keywords:  Kasaragod, Kerala, Police, cash, Police arrest, 5 held, Investigation, New cash, New 2,000 note, Currency, Demonetization: attempt to sell banned notes, 5 arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia