കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഉപരോധ സമരം
Nov 29, 2016, 10:59 IST
പുല്ലൂര്‍: (www.kasargodvartha.com 29/11/2016) കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഉപരോധ സമരം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധസമരം തുടങ്ങിയത്. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സസ്‌പെന്‍ഷനിലായ സെക്രട്ടറിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
പുല്ലൂര്‍ ബാങ്കിലെ ഭരണ സമിതിയില്‍ കോണ്‍ഗ്രസിലെ പോരിനെ തുടര്‍ന്ന് തര്‍ക്കം രൂക്ഷമായിരുന്നു. പ്രശ്‌നം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍വരെ എത്തിച്ചേരുകയും ബാങ്ക് പ്രസിഡന്റായിരുന്ന ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പകരം ചുമതല വഹിച്ചിരുന്ന വൈസ് പ്രസിഡന്റാണ് സെക്രട്ടറി എം ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
അന്യായമായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധസമരം നടക്കുന്നത്.

Keywords: Pullur, Congress, Protest, Bank, Kasaragod, Kerala, Congress supporting union protest before congress ruling bank