പുതിയ ബസ് ഓടിക്കാന്‍ നല്‍കിയില്ല; കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറും ഡ്രൈവറും തമ്മില്‍ അടി
Nov 21, 2016, 19:23 IST
കാസര്‍കോട്: (www.kasargodvartha.com 21/11/2016) പുതിയ ബസ് ഓടിക്കാന്‍ നല്‍കിയില്ലെന്ന കാരണത്താല്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറും ഡ്രൈവറും തമ്മില്‍ പൊരിഞ്ഞ അടി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കാസര്‍കോട്- മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനായി 20 പുതിയ ബസുകള്‍ കാസര്‍കോട് ഡിപ്പോയിലെത്തിയിട്ടുണ്ട്. ഒരു ബസ് കൂടി എത്താനുണ്ട്.
ഇതിനിടയില്‍ പഴഞ്ചന്‍ ബസ് ഓടിക്കാന്‍ നല്‍കിയത് ചോദിക്കാന്‍ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറുടെ ക്യാബിനില്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ വാക്കേറ്റവും പിന്നീട് അടിപിടിയും ഉണ്ടായത്. ബഹളം കേട്ട് മറ്റുള്ളവരെത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. മര്‍ദനമേറ്റ രണ്ടുപേരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ ഹിദായത്ത് നഗറിലെ കൃഷ്ണനിലയത്തില്‍ ജയകുമാര്‍ (40), ബസ് ഡ്രൈവര്‍ മൊഗ്രാല്‍ പുത്തൂരിലെ പി.കെ ഷംസുദ്ദീന്‍ (45) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
സംഭവം സംബന്ധിച്ച് അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഇരുവരെയും താക്കീത് ചെയ്യുകയും കെ എസ് ആര്‍ ടി സി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

Also Read:
വിശുദ്ധ കഅ്ബയെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്; ഇന്ത്യക്കാരനെ പ്രവാസികള്‍ പിടികൂടി സുരക്ഷാ വിഭാഗത്തിന് കൈമാറി

Keywords: Kasaragod, Kerala, Driver, Assault, Attack, KSRTC, Bus, hospital, Clash between General controlling inspector and driver in KSRTC depot.