city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

40,000 രൂപയുമായി ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കൊള്ളയടിച്ചു

കാസര്‍കോട്: (www.kasargodvartha.com 10/11/2016) 40,000 രൂപയുമായി ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കൊള്ളയടിച്ചു. കുഡ്‌ലുവിലെ വിട്ടല്‍ നായിക്കിന്റെ ഭാര്യ ഗിരിജ (46)യുടെ പണമടങ്ങിയ സഞ്ചിയാണ് ബാങ്കിനകത്തു വെച്ച് തന്നെ കവര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെയാണ് ഇവര്‍ ബാങ്കിലെത്തിയത്. മുഴുവന്‍ തുകയും മാറ്റിയെടുക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ പണം നിക്ഷേപിക്കാന്‍ ബാങ്കില്‍ നിന്നും നല്‍കിയ ഫോറം പൂരിപ്പിച്ച് നല്‍കി. തുടര്‍ന്നാണ് സമീപത്ത് വെച്ചിരുന്ന പണമടങ്ങിയ സഞ്ചി കൊള്ളയടിച്ചതായി വ്യക്തമായത്. 500 ന്റെ 1000 ത്തിന്റെയും കറന്‍സികള്‍ മാറ്റിയെടുക്കുന്നതിന് വേണ്ടിയെത്തിയ ആളുകളുടെ തിരക്കും ബാങ്കില്‍ അനുഭവപ്പെട്ടിരുന്നു.

സഞ്ചിയില്‍ മറ്റൊരു ബാങ്കിന്റെ പാസ് ബുക്കും ഉണ്ടായിരുന്നു. പണം നഷ്ടപ്പെട്ട ഗിരിജ പിന്നീട് ഭര്‍ത്താവിനോടൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കവര്‍ച്ചക്കാരെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ബാങ്കിലെ തിരക്ക് മുതലാക്കി പണം തട്ടാന്‍ ചില സംഘങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ കനറാ ബാങ്കിനകത്ത് വെച്ചാണ് സംഭവം.

40,000 രൂപയുമായി ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കൊള്ളയടിച്ചു

Keywords:  Kasaragod, Kerala, House-wife, Police, complaint, Cash looted from house wife at bank.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia