ബൈക്ക് മോഷണം പോയ സംഭവത്തില്‍ ഒരുമാസത്തിനുശേഷം കേസെടുത്തു
Nov 16, 2016, 09:42 IST
കാസര്‍കോട്: (www.kasargodvartha.com 16/11/2016) കാസര്‍കോട് നഗരത്തില്‍ നിന്നും ബൈക്ക് മോഷണം പോയ സംഭവത്തില്‍ ഒരുമാസത്തിനുശേഷം പോലീസ് കേസെടുത്തു. കാസര്‍കോട് എസ് ബി ടി റോഡിന് സമീപം താമസിക്കുന്ന ബാലകൃഷ്ണ ബല്ലാളിന്റെ കെ എല്‍ 14 ജി 5590 നമ്പര്‍ ബൈക്കാണ് ഒക്ടോബര്‍ മൂന്നിന് മോഷണം പോയത്.
കാസര്‍കോട് ഗീതാടാക്കീസ് ജംഗ്ഷനില്‍ ബാലകൃഷ്ണ ബല്ലാള്‍ ബൈക്ക് നിര്‍ത്തിയിട്ട് അടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. ബൈക്ക് കണ്ടെത്താന്‍ ബാലകൃഷ്ണന്‍ സ്വന്തം നിലയില്‍ പലയിടങ്ങളിലും അന്വേഷണം നടത്തി. എന്നാല്‍ യാതൊരുഫലവുമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ബാലകൃഷ്ണന്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.

Keywords: Kasaragod, Bike, Bike-Robbery, Case, Stolen, Bike robbery: case registered after one month