അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ അന്വേഷണം വേണം; മാതാപിതാക്കള്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി, കാരണക്കാരിയെന്ന ആരോപണത്തിന് വിധേയായ പഞ്ചായത്ത് പ്രസിഡണ്ടും പരാതിയുമായി പോലീസില്‍
Nov 27, 2016, 12:10 IST
ബദിയടുക്ക: (www.kasargodvartha.com 27/11/2016) ഏത്തടുക്കയിലെ അംഗണ്‍വാടി അധ്യാപികയായ ആഇശ (30) യുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആഇശയുടെ മാതാപിതാക്കള്‍ ജില്ലാപോലീസ് ചീഫ് തോംസണ്‍ ജോസിന് പരാതി നല്‍കി. അതേസമയം ഇതേ ആവശ്യം ഉന്നയിച്ച് ആഇശയുടെ മരണത്തിന് കാരണക്കാരിയെന്ന ആരോപണത്തിന് വിധേയയായ പഞ്ചായത്ത് പ്രസിഡണ്ടും എസ് പി യെ സമീപിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആഇശയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ജനപ്രതിനിധി അടക്കമുള്ളവരുടെ മാനസികപീഡനമാണ് ആഇശയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്.
വീഡിയോ കാണാം
Related News:
ആഇശയുടെ മരണത്തിന് കാരണക്കാരി പഞ്ചായത്ത് പ്രസിഡണ്ടെന്ന് ആക്ഷേപം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം, ബിജെപി, കോണ്‍ഗ്രസ് രംഗത്ത്
അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്
വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു

Keywords: Kasaragod, Kerala, Badiyadukka, Investigation, Panchayath, president, complaint, Ayisha death: complaint lodged.