ഓട്ടോ വാടകയ്ക്കു വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസ്: വിചാരണ തുടങ്ങി
Nov 23, 2016, 12:08 IST
കാസര്‍കോട്: (www.kasargodvartha.com 23/11/2016) കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്ന തിരുവനന്തപുരം വേങ്ങാട് സ്വദേശി പി.സി. ഉപേന്ദ്രനെ (26) പന്നിപ്പാറയില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) യിലാണ് വിചാരണ തുടങ്ങിയത്. 2011 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഓട്ടോ വാടകയ്ക്കു വിളിച്ച് കൊണ്ടുപോയി പന്നിപ്പാറയില്‍ വെച്ച് ഉപേന്ദ്രനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അണങ്കൂര്‍ ടിപ്പുനഗറിലെ ഖൈസല്‍ (22), പച്ചക്കാട്ടെ കെ.എ. അബ്ദുല്‍ നാസര്‍(30), കൊല്ലമ്പാടിയിലെ എ. റഹ് മാന്‍ ഫസല്‍ (24), ആരിക്കാടി കൊട്യമ്മയിലെ സി അബ്ദുല്ല എന്ന അന്തുഞ്ഞി(30), നെല്ലിക്കുന്നിലെ കെ.എം. റിഷാല്‍ (19), അണങ്കൂര്‍ ടി.വി. സ്‌റ്റേഷന്‍ റോഡിലെ എം. നൗഷാദ്(19), എരിയാല്‍ കുളങ്കരയിലെ ഇബ്രാഹിം ഖലീല്‍ എന്ന ഖലീല്‍(25), തളങ്കര സിറാമിക്‌സ് റോഡിലെ ഷേഖ് മുഹമ്മദ് നവാസ്(33) എന്നിവരാണ് കേസിലെ പ്രതികള്‍.
കാസര്‍കോട് സി.ഐയായിരുന്ന പി. ബാലകൃഷ്ണന്‍ നായരാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്തത്. കേസില്‍ 58 സാക്ഷികളുണ്ട്.

Related News:
Keywords: Kasaragod, Kerala, Auto Driver, Murder-case, court, case, Auto driver's Murder case: trial began.