city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌റ്റേഷനില്‍ മൂന്നാംമുറ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ തൊട്ടുപിന്നാലെ കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ നവവരന്‍ ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം; ഒരാളുടെ കയ്യെല്ല് പൊട്ടി, ഷൂസിട്ട കാല് കൊണ്ട് നിലത്തിട്ട് ചവിട്ടിയരച്ചു, നാഭിക്ക് തൊഴിച്ചു; യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.11.2016) പോലീസ് സ്‌റ്റേഷനില്‍ മൂന്നാം മുറ പാടില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രി കൂടിയുമായ പിണറായി വിജയന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ ഒമ്പതുപേരടങ്ങുന്ന പോലീസ് സംഘം നവവരന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിനിരയാക്കി. പോലീസ് മര്‍ദനത്തില്‍ ഒരാളുടെ കയ്യെല്ല് പൊട്ടി. സാരമായി പരിക്കേറ്റ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെണ്ടിച്ചാലിലെ അബൂബക്കറിന്റെ മകനും നവവരനുമായ മുഹമ്മദ് ഷംസീര്‍(26), ഷംസീറിന്റെ സുഹൃത്തും ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ മകനുമായ ഹംസ മുഹമ്മദ്(28), ഷംസീറിന്റെ സഹോദരന്‍ ഷക്കീര്‍(24) എന്നിവര്‍ക്കാണ് ലോക്കപ്പില്‍ മൂന്നാം മുറയ്ക്ക് വിധേയരാകേണ്ടി വന്നത്. മൂന്ന് പേര്‍ക്കും ദേഹമാസകലം പരിക്കേറ്റു. ഇതില്‍ ഹംസ മുഹമ്മദിനാണ് ഭീകരമായി മര്‍ദനമേറ്റത്. ഷംസീറിന്റെ കയ്യൊടിയുകയും ചെയ്തു.

ബുധനാഴ്ച ഉച്ചയക്ക് 12 മണിയോടെ കോളിയടുക്കത്ത് വെച്ച് ഷംസീര്‍ ഓടിച്ച കെഎല്‍ 14 ടി 452 നമ്പര്‍ ബൈക്ക് ഹെല്‍മെറ്റില്ലാത്തതിന്റെ പേരില്‍ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസുകാര്‍ പിടികൂടിയിരുന്നു. ഇവരുടെ ബൈക്കില്‍ നമ്പറിന്റെ സ്ഥാനത്ത് സ്റ്റിക്കറൊട്ടിച്ചതിനാല്‍ ബൈക്ക് സ്റ്റേഷനിലേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. സംഭവം കണ്ട് ആളുകള്‍ കൂടുകയും ചെയ്തു. പിഴ ഈടാക്കി വിട്ടയക്കണമെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടയില്‍ പോലീസുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും കൂടുതല്‍ പോലീസുകാരെത്തി ബൈക്ക് കസ്റ്റഡിയിലെടുത്ത് രേഖകളുമായി സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു.

ബൈക്കിന്റെ രേഖകളുമായി മൂന്ന് പേരും കാസര്‍കോട് സ്റ്റേഷനിലെത്തി സിഐയെ ആദ്യം കണ്ടു. സിഐ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരെ വിളിച്ചുവരുത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പിഴയീടാക്കി വിട്ടയക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ പോലീസുകാര്‍ നേരെ തൊട്ടടുത്തുള്ള കണ്‍ട്രോള്‍ റൂമിലേക്കാണ് കൊണ്ടുപോയത്. ഇവിടെ എത്തിച്ച ശേഷമാണ് ഇവര്‍ക്കുനേരെ ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടത്. ബൈക്ക് പിടികൂടിയ സമയത്ത് ആളുകള്‍ക്ക് മുന്നില്‍ വെച്ച് പോലീസിനെ അപമാനിച്ചുവെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. ഇവരെ അടിച്ചുനിലത്തിട്ട ശേഷം ഷൂസിട്ട കാല് കൊണ്ട് ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. ലോക്കപ്പില്‍ തങ്ങളെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇവരുടെ നിലവിളി കേട്ട് സ്റ്റേഷനില്‍ നിന്നും മറ്റു പോലീസുകാര്‍ ഓടിയെത്തിയതോടെയാണ് മര്‍ദനം അവസാനിപ്പിച്ചത്. അവശനിലയില്‍ യുവാക്കളുടെ അവസ്ഥ കണ്ട് ഓടിയെത്തിയ പോലീസുകാര്‍ പോലും ഞെട്ടിത്തരിച്ചു. പിന്നീട് സംഭവം വിവാദമാകുമെന്ന് ബോധ്യമായതോടെ ഇവര്‍ക്കെതിരെ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിലും കാറിലും എത്തിയവര്‍ ബൈക്കില്‍ നിന്നും വലിച്ച് താഴെയിടുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

മുഖ്യമന്തിയുടെ വാക്കുകള്‍ക്ക് പോലും പോലീസ് പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നാണ് ഇവര്‍ക്ക് നേരെയുണ്ടായ ലോക്കപ്പ് മര്‍ദനത്തിലൂടെ വ്യക്തമായിരിക്കുന്നത്. സന്ധ്യയോടെ ഇവരെ വിട്ടയച്ച ശേഷമാണ് യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവം സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈയിടെയാണ് ഷംസീറിന്റെയും ഹംസ മുഹമ്മദിന്റെയും വിവാഹം നടന്നത്.

സംഭവം വിവാദമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി അന്വേഷണമാരംഭിക്കുകയും യുവാക്കളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

സ്‌റ്റേഷനില്‍ മൂന്നാംമുറ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ തൊട്ടുപിന്നാലെ കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ നവവരന്‍ ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം; ഒരാളുടെ കയ്യെല്ല് പൊട്ടി, ഷൂസിട്ട കാല് കൊണ്ട് നിലത്തിട്ട് ചവിട്ടിയരച്ചു, നാഭിക്ക് തൊഴിച്ചു; യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


സ്‌റ്റേഷനില്‍ മൂന്നാംമുറ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ തൊട്ടുപിന്നാലെ കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ നവവരന്‍ ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം; ഒരാളുടെ കയ്യെല്ല് പൊട്ടി, ഷൂസിട്ട കാല് കൊണ്ട് നിലത്തിട്ട് ചവിട്ടിയരച്ചു, നാഭിക്ക് തൊഴിച്ചു; യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keywords:  Kerala, kasaragod, police-station, Police, Assault, CPM, CPM Worker, CM, Pinarayi Vijayan, Lockup, DYSP, Investigation, Hospital, 3 CPM workers tortured by police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia